സ്വര്‍ഗത്തിലെ യേശുവിനെ നേരില്‍ കാണുമ്പോള്‍ എങ്ങിനെ അഭിവാദ്യം ചെയും? ബെന്‍സന്‍വില്‍തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിലെ കുട്ടികള്‍ക്ക് ഇങ്ങിനെ ഒരു ചിന്തയുണ്ടായി . അത് അവര്‍ വ്യത്യസ്തമായി നടപ്പില്‍ വരുത്തി. കൈകള്‍ നീട്ടീ നില്‍ക്കുന്ന ഈശോയുടെ ഒരു വലിയ തിരുഹൃദയ രൂപം ഒരു ക്ലാസ്സ് റൂമില്‍ ക്രമീകരിച്ചു. അടച്ച ക്ലാസ്സ് റൂമിന്റെ പുറത്ത് കുട്ടികള്‍ നിരയായി നിന്നു. അകത്തു പ്രവേശിച്ചപ്പോള്‍ വിരിച്ച കരങ്ങളോടെ കാത്തു നില്‍ക്കുന്ന യേശുവിനെ കണ്ട കുഞ്ഞുങ്ങളുടെ പ്രതികരണം പലവിധമായിരുന്നു. തുറന്ന വാതിലിലൂടെ ചില കുട്ടികള്‍ യേശുവിനെ വാരിപ്പുണരാന്‍ അടുത്തേയ്ക്ക് ഓടി, ചിലര്‍ മിതത്വം പാലിച്ച് പാദങ്ങളില്‍ ചുംബിക്കുകയോ, വണങ്ങുകയോ ചെയ്തു. ചിലര്‍ കൈകളില്‍ സ്പര്‍ശിച്ചു . ക്യാമ്പില്‍ ഇടവേള സമയങ്ങളില്‍ പോലും ഇത് ഇഷ്ടപ്പെട്ട കുട്ടികള്‍ ഈ പുണ്യകര്‍മ്മം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കണ്ടു നിന്ന അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഇത്ഒരു നവ്യാനുഭവമായിരുന്നു. യുവജനങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ‘രാരീരം’പരിപാടിയിലായിരുന്നു ഹൃദയസ്പര്‍ശിയായ ഈ സംഭവം നടത്തപ്പെട്ടത്.





