ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ തിരുബാലസഖ്യം കുട്ടികള്‍ക്കായി അവധിക്കാല ‘ ഉണ്ണിക്കളരി’ ക്ലാസ്സിന് തുടക്കമായി. പഠനവും കളികളും മറ്റും ഉള്‍പ്പെടുത്തി നാലാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് അവധിക്കാലത്ത്
എല്ലാ ഞായറാഴ്ചകളിലും രാവിലെ 10.15 മുതല്‍ 11.30 വരെ നടത്തപ്പെടുന്നു. ‘ ഉണ്ണിക്കളരി ‘ ക്ലാസ്സിന് ഹാന ചേലയ്ക്കല്‍, സാറ മുളയാനിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO






