സെന്റ്. ജോസഫ് ക്‌നാനായ കത്തോലിക്കാ മിഷന്‍ ട്രേസി ക്രിസ്തുമസ് ആഘോഷം

കുറച്ച് കുടുംബങ്ങള്‍, ചെറിയ ഹാള്‍, ചെറിയ ദേവാലയം ലളിതമായ ഒരുക്കങ്ങള്‍ എല്ലാംകൂടി സെന്റ്. ജോസഫ് ക്‌നാനായ കത്തോലിക്കാ മിഷന്‍ ട്രേസിയുടെ ആദ്യ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 14, 2025 ഞായറാഴ്ച വലിയ ഉത്സാഹത്തോടെയും ആത്മീയതയോടെയും ചേര്‍ന്ന് ആഘോഷിച്ചു. സെന്റ്. ജോസഫ് ക്‌നാനായ കത്തോലിക്കാ മിഷന്‍ ട്രേസി കാലിഫോര്‍ണിയ എന്ന പുതിയ ക്‌നാനായ മിഷന്‍, തങ്ങളുടെ ആദ്യ ചുവടുകള്‍ ഫാ. ജോസഫ്  പുതുശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍, വിശ്വാസത്തോടെ 2025ല്‍ തുടങ്ങിയിരുന്നു
വൈകുന്നേരം 6 മണിക്ക് ആരംഭിച്ച ക്രിസ്മസ് കുര്‍ബാനക്ക് ജെമി അച്ഛന്‍ മുഖ്യകാര്‍മ്മികത്വം നല്‍കി. പ്രാര്‍ത്ഥന ഗാനങ്ങള്‍, കരോള്‍, വിശ്വാസികളുടെ പാട്ടുകള്‍, കുട്ടികളുടെ ചെറിയ കുസൃതികള്‍, കേക്ക് മുറിക്കല്‍, സ്‌നേഹ വിരുന്ന്, ഒത്തുകൂടല്‍ എല്ലാം കൂടി കുറച്ച് കുടുംബങ്ങള്‍ കൈകോര്‍ത്ത് നിന്ന് ക്രിസ്മസിന്റെ വെളിച്ചം ഓര്‍മ്മിപ്പിച്ചു.

 

Previous Post

ട്രേസി സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ മിഷനില്‍ കാറ്റക്കിസം ക്ളസുകള്‍ക്ക് തുടക്കമായി

Next Post

St. Joseph Knanaya Catholic Mission, Tracy Celebrates Its First Christmas with Spiritual Fervor

Total
0
Share
error: Content is protected !!