കുറവിലങ്ങാട് സബ്ജില്ല ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് കല്ലറ സെന്‍തോമസ് സ്‌കൂളില്‍ വച്ച് നടത്തപ്പെട്ടു

കല്ലറ: കുറവിലങ്ങാട് സബ് ജില്ലയിലെ വിവിധ സ്‌കൂളുകള്‍ പങ്കെടുത്ത ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് കല്ലറ സെന്റ്.തോമസ് ഹൈസ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെട്ടു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. കുര്യാക്കോസ് മാത്യു മത്സരങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കായിക അധ്യാപകന്‍ ശ്രീ.ഷാരു സോജന്‍ മറ്റ് അധ്യാപകരായ അലക്‌സ് ജോസ്, ഫാ. ജോബി കാച്ചിനോലിക്കല്‍, ജിതിന്‍ ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ടീമുകള്‍ മാറ്റുരച്ച വാശിയേറിയ മത്സരങ്ങളില്‍ സെന്റ്. ആഗ്‌നസ് ഹൈസ്‌കൂള്‍ മുട്ടുചിറ, സെന്റ്. തോമസ് ഹൈസ്‌കൂള്‍ കല്ലറ എന്നീ സ്‌കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.

 

Previous Post

ചെറുപുഷ്പ മിഷന്‍ ലീഗ് കലോത്സവം നടത്തി

Next Post

പ്രിയങ്കാ ഗാന്ധിക്ക് നിവേദനം നല്‍കി

Total
0
Share
error: Content is protected !!