പാലാ: നഗരസഭാ ചെയര്‍മാനും ദീര്‍ഘകാലം സമൂഹസേവന രംഗത്ത് ശ്രദ്ധേയനുമായ തോമസ് പീറ്റര്‍ വെട്ടുകല്ളേല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോഴും സേവനത്തിന്‍്റെ ദീപം അണയുന്നില്ല. അദ്ദേഹം തന്‍്റെ വല വൂരിലുള്ള സ്ഥലത്ത് പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം കൈമാറുന്ന മഹത്തായ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വഹിച്ചു. അമേരിക്കയില്‍ താമസിക്കുന്ന സഹോദരന്‍ ഷിബു പീറ്ററുമായി ചേര്‍ന്ന്, പിതാവിന്‍്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച പീറ്റര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് മുഖേന, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിവിധ ആശുപത്രികള്‍ക്ക് ഡയാലിസിസ് മെഷീനുകള്‍ സംഭാവന ചെയ്ത്, ആയിരക്കണക്കിന് കിഡ്നി രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചികിത്സയും, ഡയാലിസിസ് ഉള്ള കിറ്റും ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു.
ചെറുകര സെന്‍റ് മേരരീസ് ക്നാനായ കാത്തോലിക്ക പള്ളി ഇടവകാംഗമായ തോമസ് പീറ്റര്‍ 2010 മുതല്‍ പാലാ മുനിസിപ്പല്‍ കൗണ്‍സിലറാണ്. 2015-2020 കാലഘട്ടത്തില്‍ ഭാര്യ സിബില്‍ തോമസായിരുന്നു കൗണ്‍സിലര്‍. ആദ്യമായാണ് ഒരു ക്നാനായക്കാരന്‍ പാലായില്‍ മുനിസിപ്പല്‍ ചെയര്‍മാനാകുന്നത്. മക്കള്‍, ഡോ.ദിവ്യ ആന്‍ തോമസ് (കെയര്‍ ഡയഗ്നോസ്റ്റിക് സെന്‍റര്‍ പാലാ ) ,ദീപു പീറ്റര്‍ തോമസ് (വി.ജെ പീറ്റര്‍ ആന്‍ഡ് കമ്പനി പാല, കാഞ്ഞിരപ്പള്ളി) , ഡോ. ദീപക് പീറ്റര്‍ തോമസ് (റേഡിയോളജിസ്റ്റ് , മുത്തൂറ്റ് ആശുപത്രി പത്തനംതിട്ട). മരുമക്കള്‍: ഡോ. അജയ് ജോസഫ് (ന്യൂറോളജിസ്റ്റ് ), ശ്രുതി എല്‍സ ജോസ് (ഉഴവൂര്‍ കോളേജ് ) , ഡോ. ചിപ്പി സജി ( ഡെര്‍മറ്റോളജിസ്റ്റ് ).
പാലാ നഗരപിതാവ് തോമസ് പീറ്റര്‍ പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവനമേകുന്നു





