ഓര്‍മ്മകളില്‍ തൊമ്മിസാര്‍…

കുറുമുള്ളുര്‍: ക്നാനായ സമുദായത്തിന് തീരാനഷ്ടമാണ് പാറേട്ട ് തൊമ്മിസാറിന്‍െറ വിയോഗത്തിലുടെ ഉണ്ടായിരിക്കുന്നത്. കുറുമുള്ളുര്‍, നീണ്ടൂര്‍ , കൈപ്പുഴ , ചാമക്കാല പ്രദേശങ്ങളിലുള്ള എല്ലാ വിഭാഗം ആളുകള്‍ക്കും പ്രിയങ്കരനായിരുന്നു തൊമ്മിസാര്‍. അധ്യാപകന്‍ എന്നനിലയില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ ഹൃദയങ്ങളില്‍ നന്മയുടെ വെളിച്ചം വീശിയ ശേഷമാണ് അദ്ദേഹം ഈ ലോകത്തില്‍ നിന്ന് കടന്നുപോയത്. അധ്യാപകന്‍ എന്നതിലുപരി ഒരു പൊതുജന സേവകനുമാണ്. നാട്ടിലെ എല്ലാ നല്ല കാര്യങ്ങളിലും ഇടപെട്ടിരുന്ന അദ്ദേഹം നിരവധി കുടുംബങ്ങള്‍ക്ക് വീട് വച്ചുനല്‍കിയും സാമ്പത്തിക സഹായം നല്‍കിയും ജനങ്ങള്‍ളോടൊപ്പം നില കൊണ്ടിരുന്നു. ചാമക്കാലയില്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് സജീവമായ നേതൃതം വഹിച്ചതും അദ്ദേഹമായിരുന്നു. അതുപോലെ ചാമക്കാലയില്‍ പോസ്റ്റ് ഓഫിസ് അനുവദിപ്പിച്ചത് തൊമ്മിസാറിന്‍െറ നേതൃത്വത്തിലായിരുന്നു. അടുത്തയിടെ പോസ്റ്റ് ഓഫിസ് നിര്‍ത്തുന്ന അവസ്ഥയിലത്തെിയപ്പോള്‍ പള്ളി വക സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള മുഴുവന്‍ സാമ്പത്തിക സഹായം അദ്ദേഹം നല്‍കുകയായിരുന്നു. ചെറുപ്പം മുതലേ എഴുത്തിനെയും വായനയെും ഇഷ്ടപ്പെട്ടിരുന്ന തൊമ്മിസാര്‍ കുറുമുള്ളൂര്‍ പബ്ളിക് ലൈബ്രറിയുടെ പ്രസിഡന്‍്റ് ആയും സെക്രട്ടറി ആയും അനവധി വര്‍ഷക്കാലം സേവനം ചെയ്തു. ആറു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കുടാതെ അപ്നാദേശ് ഉള്‍പ്പെടെ നിരവധി പ്രസിദ്ധികരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ആനുകാലിക സംഭവങ്ങളില്‍ തന്‍്റെ കാഴ്ച്ചപ്പാട് ലേഖനങ്ങളിലുടെ അദ്ദേഹം പ്രതിഭലിപ്പിച്ചിരുന്നു. താന്‍ ഏറെ സ്നേഹിച്ചിരുന്ന ആശുപത്രിയാണ് കൈപ്പുഴ ആശുപത്രി. അടുത്ത കാലത്ത് കാരിത്താസ് അത് ഏറ്റെടുത്തപ്പോള്‍ വളരെയധികം സന്തോഷിച്ച വ്യക്തിയാണ് അദ്ദേഹം. ആ സമയത്ത് കൈപ്പുഴ ആശുപത്രിയുടെ തുടക്കത്തെക്കുറിച്ചും പിന്നീട് അതിന്‍െറ വളര്‍ച്ചയും വിശദമായി പ്രതിപാദിച്ച് അപ്നാദേശില്‍ ലേഖനം എഴുതിയിരുന്നു. അതിനാലായിരിക്കാം നിത്യ സമ്മാനത്തിനായി കൈപ്പുഴ ആശുപത്രിയില്‍ വച്ച് തൊമ്മിസാര്‍ വിളിക്കപ്പെട്ടതും. ജീവിതത്തിന്‍്റെ അവസാനകാലം വരെ എഴുത്ത് ഒരു വ്രതമായി സ്വീകരിച്ചിരുന്നു. ജീവിതകാലത്ത് വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്.

1961 ല്‍ അധ്യാപകനായി ഒൗദ്യോഗിക ജീവിതം ആരംഭിച്ച തൊമ്മിസാര്‍ മാഞ്ഞൂര്‍,നീണ്ടൂര്‍ സ്കൂളുകളില്‍ അധ്യാപകന്‍ ആയും പ്രധാന അധ്യാപകന്‍ ആയും സേവനം ചെയ്തു . തനി ഗ്രാമീണനും പ്രകൃതിസ്നേഹിയും ആയിരുന്നു . പുല്ലിനെയും പുല്‍കൊടികളെയും സ്നേഹിച്ച്, കിലോമീറ്ററുകളോളം നടക്കുന്നതില്‍ അദ്ദേം ആനന്ദം കണ്ടത്തെിയിരുന്നു . സുഹൃത്തുക്കളുമായി എക്കാലവും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു .ചാമക്കാല പള്ളിയെയും സ്കൂളിനെയും ഗോവണി പാലത്തേയും ഒക്കെ ഏറെ സ്നേഹിക്കുകയും എഴുതുകയും വാതോരാതെ സംസാരിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം സംതൃപ്തി കണ്ടത്തെിയിരുന്നു . കുടുംബയോഗങ്ങളെയും കുടുംബബന്ധങ്ങളെയും ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു.
വെള്ളയും വെള്ളയും ഇട്ട ശുഭ്രവസ്ത്ര ധാരണം പപ്പായുടെ മുഖമുദ്രയാണ്. ലളിത ഭക്ഷണവും ലളിത ജീവിതവും ഏറെ ഇഷ്ടപ്പെട്ടിരുന്നു . അമേരിക്കയിലെ ചിക്കാഗോയില്‍ അനവധി വര്‍ഷക്കാലം ജോലിചെയ്തുകൊണ്ടിരുന്നപ്പോഴും പിറന്ന മണ്ണിന്‍്റെയും വളര്‍ന്ന സംസ്കാരത്തിന്‍്റെയും വളര്‍ത്തിയ ഭാഷയുടെയും സ്പന്ദനങ്ങള്‍ ആയിരുന്നു തൊമ്മിസാറില്‍ എപ്പോഴും ഉണ്ടായിരുന്നത്.
അധികം ആര്‍ഭാടങ്ങള്‍ ഇല്ലാത്ത, നിഷ്കളങ്കമായ 90 വര്‍ഷക്കാലത്തെ ലാളിത്യ ജീവിതത്തിന് തിരശീല വീണിരിക്കുകയാണ്.

Previous Post

മ്രാല: ഇല്ലിക്കുന്നംപുറത്ത ്സണ്ണി ജോസഫ്

Next Post

മോനിപ്പള്ളി നിരവത്ത് N I എബ്രഹാം

Total
0
Share
error: Content is protected !!