ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിലെ പ്രധാന തിരുനാള്‍ ഏറ്റെടുത്തുനടത്തുന്ന യങ് കപ്പിള്‍സിന്റെ നേതൃത്വത്തില്‍ ഒരുമിച്ചുചിന്തിച്ച് യുവജനങ്ങളും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുവാന്‍ ‘തിയോളജി ഓണ്‍ റ്റാപ്’എന്ന പരിപാടി പ്രത്യേകം ക്രമീകരിച്ചു. വൈദികരുടെ സാന്നിധ്യത്തില്‍ യുവജനങ്ങളോടും യങ്ങ് കപ്പിള്‍സിനുമൊപ്പമാണ് പരിപാടി ഒരുക്കിയത്. മെമ്മോറിയല്‍ ദിനമായ മെയ് 26 തിങ്കള്‍ വൈകിട്ട് 5 മുതല്‍ 9 വരെ ഓക്ബ്രൂക്കിലെ ഓള്‍ട്ടര്‍ ബ്രീവിങ് കിച്ചനിലാണ് പരിപാടി നടന്നത്.
.ഫാ. മെല്‍വിന്‍, ഫാ. തോമസ് മുളവനാല്‍, ഫാ. ബിന്‍സ് എന്നിവര്‍ യങ്അഡല്‍റ്റ്‌സുമായി പ്രത്യേകം സമയം ചിലവഴിച്ചു. ആത്മിയതയില്‍ വ്യത്യസ്തമായി ചിന്തിച്ച് കൂട്ടായ്മ ഒരുക്കുന്ന യങ് കപ്പിള്‍സിന്റെ വേറിട്ട ശൈലിയെ വികാരി ഫാ.തോമസ് മുളവനാല്‍ പ്രശംസിച്ചു. വേറിട്ട ചിന്തയോടെ ഒരുക്കിയ ഈ കൂട്ടായ്മ ഏവര്‍ക്കും ഹൃദ്യമായിരുന്നു.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO






