താമ്പാ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ മതബോധന ഞായറാഴ്ച ആചരണം

താമ്പാ (ഫ്‌ലോറിഡ): താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ മതബോധന ഞായറാഴ്ച സമുചിതമായി ആചരിച്ചു. അന്നേദിവസം വിശ്വാസ പരിശീലന അദ്ധ്യാപകരെ ആദരിക്കുകയും പ്രത്യേക പ്രാത്ഥന നടത്തുകയും ചെയ്തു. വിശുദ്ധ കുര്‍ബാനക്ക് ഫാ. ജോസഫ് ഓലിക്കര കാര്‍മ്മികത്വം വഹിച്ചു.

ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലി കുളങ്ങര, വൈസ് പ്രിന്‍സിപ്പല്‍ സിജോയ് പറപ്പള്ളില്‍, അദ്ധ്യാപക പ്രതിനിധി അഞ്ചലിക് തോമസ് പാറയില്‍, മാതാപിതാക്കളുടെ പ്രതിനിധി രാജി പുതുപ്പറമ്പില്‍, വിദ്യാര്‍ത്ഥി പ്രതിനിധി ഡിലന്‍ മുടീകുന്നേല്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Previous Post

ഡാളസ്സ് ക്രിസ്തുരാജ ഇടവക ബുളളറ്റിന്‍ പ്രകാശനം ചെയ്തു

Next Post

Catechism Sunday Celebrated at Sacred Heart Knanaya Catholic Forane Church, Tampa

Total
0
Share
error: Content is protected !!