താമ്പായില്‍ ഹോളി ചൈല്‍ഡ്ഹുഡ് ദിനം അവിസ്മരണീയമായി

താമ്പാ: ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തില്‍ താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ നടത്തിയ ഹോളി ചൈല്‍ഡ്ഹുഡ് ദിനം അവിസ്മരണീയമായി. വിശുദ്ധ കുര്‍ബാനക്ക് മുന്നോടിയായി കുട്ടികള്‍ നടത്തിയ കാഴ്ച്ച സമര്‍പ്പണത്തോടുകൂടി പരിപാടികള്‍ ആരംഭിച്ചു.

ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍, ഹോളി ചൈല്‍ഡ്ഹുഡ് റീജിയണല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍ എന്നിവര്‍, വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി കോര്‍ഡിനേറ്റമാരായ സിസ്റ്റര്‍ അമൃതാ എസ്.വി.എം., ജ്യോതിസ് ആക്കല്‍കൊട്ടാര, എബി വെള്ളരിമറ്റം, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സാലി കുളങ്ങര, സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

Blessed Mar Mathew Makil Quiz Competition Winners Announced

Next Post

Holy Childhood Day Celebrated Memorably in Tampa

Total
0
Share
error: Content is protected !!