താമ്പായില്‍ ഹോളി ചൈല്‍ഡ്ഹുഡ് ദിനം അവിസ്മരണീയമായി

താമ്പാ: ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തില്‍ താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ നടത്തിയ ഹോളി ചൈല്‍ഡ്ഹുഡ് ദിനം അവിസ്മരണീയമായി. ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിച്ചു. കുട്ടികള്‍ക്കായി ഗോഡ് ഓഫ് വേര്‍ഡ് ചലഞ്ച്, പെയിന്റിംഗ്, പ്രസംഗ മത്സരങ്ങള്‍ നടത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ അമൃതാ എസ്.വി.എം., സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സാലി കുളങ്ങര, സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സിജോയ് പറപ്പള്ളില്‍

 

Previous Post

ബെന്‍സന്‍വില്‍ ഇടവകയില്‍ ഫാമിലി ബോണ്ടിങ് സെമിനാര്‍ നടത്തി

Next Post

25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Total
0
Share
error: Content is protected !!