ഒര്‍ലാണ്ടോ: ക്നാനായ കത്തോലിക്കാ റീജിയണിലെ താമ്പാ ഫൊറോനാ തലത്തില്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ മൂന്നു ദിവസത്തെ സമ്മര്‍ ക്യാമ്പ് ആവേശഭരിതമായി സമാപിച്ചു. ഫൊറോനാ വികാരി ഫാ. ജോസ് ആദോപ്പിള്ളിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെ ക്യാംപിന് തുടക്കമായി. ഫാ. ജോബി പൂച്ചുകണ്ടത്തില്‍, ഫാ. ജോസ് ചിറപുറത്ത് എന്നിവര്‍ സഹ കാര്‍മികരായിരുന്നു.
ഫാ. രാജീവ് വലിയവീട്ടില്‍, ജോര്‍ഡി ഡാനിയേല്‍, റ്റോണി പുല്ലാപ്പള്ളി, ഹാന്നാ ചേലക്കല്‍ എന്നിവര്‍ വിവിധ സെക്ഷനുകള്‍ നയിച്ചു. സിസ്റ്റര്‍ സാന്ദ്ര എസ്.വി.എം., ബ്രദര്‍ ജോഷ് ജോര്‍ജ്, ദീപക് മുണ്ടുപാലത്തിങ്കല്‍, ചാക്കോച്ചന്‍ പുല്ലാനപ്പള്ളില്‍, സിജോയ് പറപ്പള്ളില്‍, ജയിതാ കല്ലിടാന്തിയില്‍, സുനി ചാക്കോനാല്‍ എന്നിവര്‍ വിവിധ ക്രമീകരണങ്ങളക്ക് നേതൃത്വം നല്‍കി.
താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, അറ്റ്‌ലാന്റ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ ഇടവക, മിയാമി സെന്റ് ജൂഡ് ക്നാനായ കത്തോലിക്കാ ഇടവക, ഒര്‍ലാണ്ടോ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഇടവക എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ക്യാമ്പില്‍ പങ്കുചേര്‍ന്നു.







