ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 12 മുതല്‍ 15 വരെ തീയതികളില്‍ നടത്തപ്പെടുന്നു . പ്രസിദ്ധ വചന പ്രഘോഷകനായ ഫാ. മാത്യു ആശാരിപ്പറമ്പില്‍ ആണ് ഈ വര്‍ഷത്തെ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. മാര്‍ച്ച് 12 നു വൈകുന്നേരം 7 മുതല്‍ 9 വരെയും മാര്‍ച്ച് 13 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വെകുന്നേരം 6 മണിവരെയും മാര്‍ച്ച് 14 ശനിയാഴ്ച രാവിലെ 10 മുതല്‍ 5 മണി വരെയും മാര്‍ച്ച് 15 ഞായറാഴ്ച രാവിലെ 10 മുതല്‍ 5 മണിവരെയുമാണ് മുതിര്‍ന്നവര്‍ക്കുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി മാര്‍ച്ച് 14, 15 (ശനി, ഞായര്‍) ദിവസങ്ങളില്‍ അനോയിന്റിങ് ഫയര്‍ കത്തോലിക് യൂത്ത് മിനിസ്ട്രി ( Anointing Fire Catholic Ministry) നയിക്കുന്ന ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് കുട്ടികള്‍ക്കുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ഇടവക ജനങ്ങളുടെ ആദ്ധ്യാത്മികമായ പുരോഗതിക്കു വാര്‍ഷിക ധ്യാനം വലിയ പങ്കു വഹിക്കുന്നു എന്നും സാധിക്കുന്ന എല്ലാവരും തങ്ങളുടെ ഷെഡ്യൂള്‍ ക്രമീകരിച്ച് ഈ ധ്യാനത്തില്‍ പങ്കെടുക്കണമെന്ന് വികാരി ഫാ. സിജു മുടക്കോടില്‍ അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം എല്ലാ സണ്‍ഡേ സ്കൂള്‍ കുട്ടികളെയും ശനി, ഞായര്‍ ദിവസങ്ങളിലെ ധ്യാനത്തില്‍ പങ്കെടുപ്പിക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തന്‍പുരയിലും ഡി.ആര്. ഇ. സജി പൂതൃക്കയിലും അഭ്യര്‍ത്ഥിച്ചു. ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് സി. സില്‍വേറിയോസ്, സി. ജസ്സീന, കൈക്കാരന്മാരായ സേവ്യര്‍ നടുപ്പറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകന് എന്നിവരും പ്രാര്‍ത്ഥന ഗ്രൂപ്പ് അംഗങ്ങളും നേതൃത്വം നല്‍കും.
റോയി ചേലമലയില്‍




