ചിക്കാഗോ സെന്റ് മേരീസില്‍ വിഭൂതി തിരുനാള്‍ ഭക്തിനിര്‍ഭരം ആചരിച്ചു

ചിക്കാഗോ: സിറോമലബാര്‍ സഭയിലെ അമ്പതു നോയമ്പിന്റെ തുടക്കമായ വിഭൂതി തിരുനാള്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഭക്തി നിര്‍ഭരം ആചരിച്ചു. ഫെബ്രുവരി 16, തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങുകള്‍ക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. വൈകുന്നേരം 7 മണിക്ക് നടന്ന വിഭൂതി ചടങ്ങുകള്‍ക്ക് വികാരി ഫാ. സിജോ മുടക്കോടില്‍ മുഖ്യകാര്‍മ്മികനായിരുന്നു. ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ വചന സന്ദേശം നല്‍കി. ഈ നോയമ്പ് കാലം ഏവര്‍ക്കും അനുതാപത്തിന്റെയും ഹൃദയ വിശുദ്ധീകരണത്തിന്റെയും ഉപവി പ്രവര്‍ത്തങ്ങളുടെയും അവസരമായി മാറട്ടെ എന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ ആശംസിച്ചു. തുടര്‍ന്ന് ‘മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങും നൂനം, അനുതാപ കണ്ണുനീര്‍ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊള്‍ക നീ’ എന്ന ഗാനം ആലപിച്ചപ്പോള്‍ കാര്‍മ്മികന്‍ പങ്കെടുത്ത എല്ലാവരുടെയും നെറ്റിയില്‍ ചാരം കൊണ്ട് കുരിശു വരച്ചു. രാവിലെയും വൈകുന്നേരവും നടന്ന കുരിശുവര ചടങ്ങിലും തുടര്‍ന്ന് നടന്ന കുര്‍ബാനയിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ഫാ. സിജോ മുടക്കോടില്‍, ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍, സി. ശാലോം, സി. സില്‍വേറിയസ്, സി. ജെസ്സിന, കൈക്കാരന്മാരായ സേവ്യര്‍ നടുപറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍,

മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍ എന്നിവരും അനില്‍ മാറ്റത്തികുന്നേലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘവും നേതൃത്വം നല്‍കി.

റോയി ചേലമലയില്‍

 

Previous Post

ഏനാദി: പാലക്കാട്ടുതാഴത്ത് തോമസ്

Next Post

St. Mary’s Knanaya Catholic Church, Chicago Celebrates Ash Monday with Devotion

Total
0
Share
error: Content is protected !!