ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ ക്രിതുമസിനൊരുക്കമായുള്ള ധ്യാനം ഡിസംബര്‍ 12 മുതല്‍ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കും

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ക്രിസ്തുമസിനൊരുക്കമായുള്ള ധ്യാനത്തിന് പ്രശസ്ത വാഗ്മിയും കപ്പൂച്ചിന്‍ സഭാംഗവുമായ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ നേതൃത്വം നല്‍കും. നര്‍മ്മത്തില്‍ ചാലിച്ച പ്രഭാക്ഷണങ്ങളിലൂടെ ജനഹൃദയം കീഴടക്കി, കാപ്പിപ്പൊടിയാച്ചന്‍ എന്ന പേരില്‍ പ്രസിദ്ധനായ ജോസഫച്ചന്‍ നേതൃത്വം നിലക്കുന്ന ധ്യാനം ആരംഭിക്കുന്നത്, ഡിസംബര്‍ 12 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കുള്ള ദിവ്യബലിയോടെയാണ്. ദിവ്യബലിയെ തുടര്‍ന്ന് 9 മണി വരെ ധ്യാന പ്രസംഗം ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകിട്ട് 5 മണിയോടെ അവസാനിക്കത്തക്കവിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകുന്നേരം അഞ്ചുമണിക്ക് ധ്യാനം സമാപിക്കും. കുബസാരിക്കുവാനുള്ള അവസരം ധ്യാനത്തിന്റെ വിവിധ ദിനങ്ങളില്‍ ഉണ്ടായിരിക്കും.

പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിനെ സ്വീകരിക്കുവാന്‍ ഒരുങ്ങുന്ന അവസരത്തില്‍ ഈ ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സിജു മുടക്കോടിയില്‍ അറിയിച്ചു. വികാരി. ഫാ. സിജു മുടക്കോടിയിലിനൊപ്പം, അസി. വികാരി.ഫാ. അനീഷ് മാവേലിപുത്തെന്‍പുര, സെക്രട്ടറി സിസ്റ്റര്‍ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കാച്ചന്‍ പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം ട്രഷറര്‍ ജെയിംസ് മന്നാകുളത്തില്‍ എന്നിവര്‍ ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍

 

Previous Post

വള്ളിച്ചിറ : മൂശാരിയില്‍ M.J. ജോസഫ്

Next Post

Advent Retreat at Chicago St. Mary’s Knanaya Catholic Parish from December 12

Total
0
Share
error: Content is protected !!