കിടങ്ങൂര്‍ സെന്‍്റ്.മേരീസ് ഹയര്‍സെക്കണ്ടറിസ്കൂള്‍ സില്‍വര്‍ ജൂബിലി സമാപിച്ചു

കിടങ്ങൂര്‍ : സെന്‍്റ്.മേരീസ് സ്കൂളിലെ ഹയര്‍ സെക്കണ്ടറിവിഭാഗത്തിന്‍്റെ സില്‍വര്‍ജൂബിലിആഘോഷങ്ങളുടെ സമാപനം സ്കൂള്‍ മാനേജര്‍ ഫാ.സ്റ്റാനി ഇടത്തിപറമ്പില്‍ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോട്ടയംഅതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യുമൂലക്കാട്ട് ഉദ്ഘാടനംചെയ്തു. വിരല്‍തുമ്പിലെ വിഞ് ജാനത്തെ സമൂഹത്തിന്‍്റെ നന്മയ്ക്കായിഉപയോഗിക്കണമെന്ന് പിതാവ് അഭിപ്രായപ്പെട്ടു. കോട്ടയംഅതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി ഓഫ് സ്കൂള്‍സ് സെക്രട്ടറി റവ. ഡോ.തോമസ്പുതിയകുന്നേല്‍ അനുഗ്രഹപ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും നടത്തി. അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണംനടത്തി.സ്റ്റാഫ് സെക്രട്ടറി ജോമി ജയിംസ് ആശംസകള്‍ അര്‍പ്പിച്ചു.വാര്‍ഡ് മെംബര്‍ കുഞ്ഞുമോള്‍ ടോമി ,രാജന്‍ തോമസ്,വിജയകുമാര്‍ തുടങ്ങിയവര്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണംചെയ്തു.സര്‍വീസില്‍ നിന്നുവിരമിക്കുന്ന ഡെയ്സി കെ.സി മറുപടി പറഞ്ഞു. വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വിളംബര റാലിയും, കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു.

Previous Post

സെന്റ്.മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ നവീകരിച്ചഗ്രൗണ്ടും,പ്രവേശനകവാടവുംഉദ്ഘാടനംചെയ്തു

Next Post

സ്വാശ്രയ സംഘ വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ച് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Total
0
Share
error: Content is protected !!