മാലക്കല്ല് : സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ വളരെ ഉജ്ജ്വലമായി ക്രിസ്തുമസ് ആഘോഷിച്ചു. 600 ഓളം സാന്താക്ലോസുകളെ ഉള്‍പ്പെടുത്തി മെഗാ ക്രിസ്തുമസ് സന്ദേശയാത്ര നഗരം ചുറ്റി നടത്തി. ക്രിസ്തുമസ് ആഘോഷത്തില്‍ രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീച്ചിറ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടര്‍ന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം എ യും സ്‌കൂള്‍ മാനേജര്‍ ഫാ. ഡിനോ കുമ്മാനിക്കാട്ടിലും അസിസ്റ്റന്റ് മാനേജര്‍ ഫാ. ടിനോ ചാമക്കാലയും വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്പും പിടിഎ പ്രസിഡന്റ് ബിനീഷ് തോമസും മദര്‍ പി ടി എ പ്രസിഡന്റ് സുമിഷാ പ്രവീണും മൂന്നാം വാര്‍ഡ് മെമ്പര്‍ സനിത ജോസഫും അഞ്ചാം വാര്‍ഡ് മെമ്പര്‍ സാബു സി എം എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധങ്ങളായ ക്രിസ്തുമസ് കലാപരിപാടികളോടെ ആഘോഷം സമാപിച്ചു.






