ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനം ഏവര്‍ക്കും ആത്മീയ ഉണര്‍വേകി ഭക്തിസാന്ദ്രമായി സമാപിച്ചു. തലശ്ശേരി അതിരൂപതയിലെ തളിപ്പറമ്പ് ഫൊറോനാ വികാരിയും വചനപ്രഘോഷകനും ഗാനരചയിതാവുമായ ഫാ. മാത്യു ആശാരിപ്പറമ്പില്‍ ആണ് നാലുദിവസത്തെ ധ്യാനത്തിന് നേതൃത്വം നല്‍കിയത്. മാര്‍ച്ച് മാസം 12, വ്യാഴാഴ്ച വൈകിട്ട് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച ധ്യാനം മാര്‍ച്ച് 15 ഞായറാഴ്ച വൈകുന്നേരം ദിവ്യകാരുണ്യ ആരാധനയോടെ സമാപിച്ചു.
വിവിധ ദിവസത്തെ ശുശ്രൂഷകള്‍ക്ക് ഫാ. മാത്യു ആശാരിപ്പറമ്പിലിനോടൊപ്പം വികാരി ഫാ. സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. എല്ലാ ദിവസത്തെയും ശുശ്രൂഷകളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇതോടൊപ്പം ശനി, ഞായര്‍ ദിവസങ്ങളില്‍ സണ്‍ഡേ സ്കൂളിലെ കുട്ടികള്‍ക്കായി അനോയിന്റിങ് ഫയര്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രത്യേക ധ്യാനവും നടത്തപ്പെട്ടു.
ധ്യാനത്തിന്റെ സമാപനത്തില്‍ ബഹുമാനപ്പെട്ട ആശാരിപറമ്പില്‍ അച്ചനും ധ്യാനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച വൈദികര്‍ക്കും സിസ്റ്റേഴ്സിനും കൈക്കാരന്മാര്ക്കും, ഗായക സംഘത്തിനും അള്ത്താരശുശ്രൂഷികള്ക്കും മറ്റു വോളണ്ടീയേഴ്സിനും ഇടവക ജനങ്ങള്‍ക്ക് വേണ്ടി റോയി ചേലമലയില്‍ നന്ദി രേഖപ്പെടുത്തി.
ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് സി. ശാലോം, സി. സില്‍വേറിയൂസ്, സി. ജസ്സീന, സി. അനിറ്റ, കൈക്കാരന്മാരായ സേവ്യര്‍ നടുപ്പറമ്പില്‍, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകന്, അക്കൗണ്ടന്റ് ജെയിംസ് മന്നാകുളം, സെക്രട്ടറി സണ്ണി മേലേടം, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ സജി പൂത്തൃക്കയില്‍, അസിസ്റ്റന്റ് ഡി.ആര്.ഇ മനീഷ് കൈമൂലയില്‍, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ എന്നിവരും പ്രാര്‍ത്ഥന ഗ്രൂപ്പ് അംഗങ്ങളും നിരവധി വോളണ്ടീയേഴ്സും നേതൃത്വം നല്കി.
റോയി ചേലമലയില്‍





