മിയാമി സെന്റ് ജൂഡ് ഇടവകയുടെ ദശവത്സര ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം

മിയാമി: സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാര്‍ഷിക ആഘോഷം വര്‍ണ്ണശബളമായി സമാപിച്ചു. ഒരുവര്‍ഷം മുമ്പ് ചിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് തുടക്കം കുറിച്ച ആഘോഷപരിപാടികള്‍ 2025 ജൂണ്‍ 1-ാം തീയതി സമാപിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന കൃതജ്ഞതാബലിയില്‍ ഫാ. സജി പിണര്‍ക്കയില്‍, ഫാ.ജോസ് ആദോപ്പിള്ളി, ഫാ. ജോര്‍ജ് പാക്കുവെട്ടിത്തറ, ഫാ. ജോഷി എളമ്പാശ്ശേരി, ഫാ. അഗസ്റ്റിന്‍, ഫാ. ഐസക്ക്, ഫാ. റോയി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദിവ്യബലി മധ്യേ മാര്‍ മാത്യു മൂലക്കാട്ട് വചനസന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തില്‍ ട്രസ്റ്റി ജോസഫ് പതിയില്‍ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു.
ഇടവക വികാരി ഫാ.സജി പിണര്‍ക്കയില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ജോണി ഞാറവേലില്‍, ജിസ്‌മോന്‍ പടിയാനിക്കല്‍, ദീപു കണ്ടാരപ്പള്ളില്‍, മാത്യു പൂഴിക്കനടക്കല്‍, ഡൈന തെക്കുംകാട്ടില്‍, ഷെറിന്‍ പനന്താനത്ത്, മിനി കല്ലിടാന്തിയില്‍, ലിസി ഓട്ടപ്പള്ളില്‍ എന്നിവര്‍ ഉള്‍പ്പെട്ട ഗായകസംഘം സ്മൃതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു.


ഇവകയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍ദ്ധനരായ മൂന്നുപേര്‍ക്ക് നാട്ടില്‍ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചു. ജിമ്മി & ഡൈന തേക്കുംകാട്ടില്‍, ജോണി & പുഷ്പ ഞാറവേലില്‍ എന്നിവര്‍ ഓരോ ഭവനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു. ഒരു ഭവനം ഇടവക ജനങ്ങള്‍ ചേര്‍ന്ന് നിര്‍മ്മിച്ചുനല്‍കാന്‍ തീരുമാനിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മുന്‍ ട്രസ്റ്റിമാരായ ബേബിച്ചന്‍ പാറാനിക്കല്‍, സഞ്ജയ് നടുപ്പറമ്പില്‍, സൈമണ്‍ ചക്കുങ്കല്‍, സൈമണ്‍ മച്ചാനിക്കല്‍, ഷിബു മക്കോറ, തോമസ് കണിച്ചാട്ടുതറ, സ്റ്റീഫന്‍ ഓട്ടപ്പള്ളില്‍, എബ്രഹാം പുതിയിടത്തുശ്ശേരില്‍, ജോസഫ് പതിയില്‍, ലോറന്‍സ് മുടീക്കുന്നേല്‍, ബേബിച്ചന്‍ കല്ലാറ്റ്, ജെയിംസ് മറ്റംപറമ്പത്ത്, ജോണി ഞാറവേലില്‍ എന്നിവരെ ആദരിക്കുകയുണ്ടായി.


വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസ മത്സരത്തില്‍ ലോറന്‍സ് മുടീക്കുന്നേല്‍,പുഷ്പ ഞാറവേലില്‍, നോഹ ചെറുമണത്ത് എന്നിവര്‍ യഥാക്രമം 1, 2, 3 സ്ഥാനങ്ങള്‍ നേടി.
ഇടവകയ്ക്കുവേണ്ടി സ്തുത്യര്‍ഹമായ സേവനം ചെയ്ത സുബി പനന്താനത്ത്, ബെന്നി പട്ടുമാക്കിയില്‍, ജോസഫ് പതിയില്‍, എബ്രഹാം പുതിയിടത്തുശ്ശേരിയില്‍, ബേബിച്ചന്‍ പാറാനിക്കല്‍, ജോണി ഞാറവേലില്‍, സ്റ്റീഫന്‍ തറയില്‍, എബി തെക്കനാട്ട്, പുഷ്പ ഞാറവേലില്‍, മിനി കല്ലിടാന്തിയില്‍, ഡെയ്‌സി ഞാറവേലില്‍, ജെസ്സി പട്ടുമാക്കിയില്‍ എന്നിവരെയും ആദരിച്ചു.
തുടര്‍ന്ന് നടത്തിയ സമാപന സമ്മേളനത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ അധ്യക്ഷത വഹിച്ചു. മിയാമി അതിരൂപതാ മെത്രാപ്പോലീത്ത തോമസ് വെന്‍സ്‌ക്കി ആശംസാപ്രസംഗത്തില്‍ ഇടവക സമൂഹം ക്‌നാനായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ അഭിനന്ദിച്ചു. താമ്പാ ഫെറോന വികാരി ഫാ. ജോസ് ആദോപ്പിള്ളി, പ്രഥമ മിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് പാക്കുവെട്ടിത്തറ, ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ് എബി തെക്കനാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജൂബിലി കണ്‍വീനര്‍ സിബി ചാണശ്ശേരില്‍ സ്വാഗതവും, ജോ.കണ്‍വീനര്‍ ബിനു ചിലമ്പത്ത് കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന് വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ നടത്തപ്പെട്ടു. കിരണ്‍ പൗവത്തില്‍, മഞ്ജു വെളിയന്തറയില്‍, ആഗ്‌നസ് പനന്താനത്ത്, അഞ്ജലീന തെക്കനാട്ട് എന്നിവര്‍ എം.സി.മാരായിരുന്നു. യൂദാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന ഏലയ്ക്കാമാല ജനകീയ ലേലത്തിലൂടെ കരസ്ഥമാക്കിയ ജയ്‌മോന്‍ & ലിസി അറക്കല്‍, ജോസഫ് & ലീല പതിയില്‍, സിബി & ഷീന ചാണശ്ശേരില്‍, ജോണി & പുഷ്പ ഞാറവേലില്‍, എബി & സിന്ധു തെക്കനാട്ട്, സന്തോഷ് & ഷീബ പുതിയാറ, സഞ്ജയ് & ജെസ്സി നടുപ്പറമ്പില്‍, എബ്രഹാം & എത്സമ്മ പുതിയടത്തുശ്ശേരില്‍ എന്നിവരെയും ആദരിച്ചു.


ഇടവകയുടെ രൂപീകരണത്തിന് സഹായിച്ച ബില്‍ഡിംഗ് ബോര്‍ഡ് മെമ്പേഴ്‌സായ ലോറന്‍സ് മുടീക്കുന്നേല്‍, ബേബിച്ചന്‍ പാറാനിക്കല്‍, സഞ്ജയ് നടുപ്പറമ്പില്‍, ജോസഫ് പതിയില്‍, എബ്രഹാം പുതിയിടത്തുശ്ശേരില്‍, സ്റ്റീഫന്‍ ഓട്ടപ്പള്ളില്‍, തോമസ് കണിച്ചാട്ടുത്തറ, മനോജ് താനത്ത്, എബി തെക്കനാട്ട്, ജോണി ഞാറവേലില്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കുകയുണ്ടായി. 2015 മെയ് 31-ാം തീയതിയാണ് മിയാമി സെന്റ് ജൂഡ് ഇടവക രൂപീകരണമാകുന്നത്. ഫാ. ജോസ് ആദോപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ബില്‍ഡിംഗ് കമ്മറ്റിയാണ് ഈ ദേവാലായം വാങ്ങുന്നതിന് മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത്. പിന്നീട് ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. സിജു മുടക്കോടില്‍, ഫാ. ജോസഫ് ശൗര്യമാക്കില്‍, ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. ജോസഫ് ചിറപ്പുറത്ത് തുടങ്ങിയവര്‍ ഈ ഇടവകയില്‍ സേവനം ചെയ്തിട്ടുണ്ട്. മുന്‍ വികാരിമാരെ എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്മരിക്കുകയുണ്ടായി. ജോമോള്‍ വട്ടപ്പറമ്പില്‍, ജെയിന്‍ മുടീക്കുന്നേല്‍, ജയ്‌മോന്‍ വെളിയന്തറയില്‍, ദീപു കണ്ടാരപ്പള്ളില്‍, ജിബീഷ് മണിയാട്ടേല്‍, സജി മറ്റത്തില്‍, ജോസ് മുണ്ടുവേലില്‍, ടോമി തച്ചേട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സ്‌നേഹവിരുന്നോടെ ദശവത്സര ആഘോഷപരിപാടികള്‍ സമാപിച്ചു. ഇടവകയുടെ ദശവത്സരാഘോഷ പരിപാടികള്‍ വിജയിപ്പിക്കാന്‍ സഹകരിച്ച എല്ലാവരെയും വികാരി ഫാ. സജി പിണര്‍ക്കയില്‍ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: എബി തെക്കനാട്ട്
(പി.ആര്‍.ഒ.)

 

Previous Post

സാന്‍ജോസ് വിദ്യാലയത്തില്‍ പരിസ്ഥിതി ദിനാഘോഷം

Next Post

ജോണ്‍ കുരുവിള അരയത്ത് രൂപതാ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ അംഗം

Total
0
Share
error: Content is protected !!