ചിക്കാഗോ : ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകദേവാലയത്തില്‍ വി യൂദാശ്ലീഹായുടെ തിരുനാള്‍ ഭക്തിപുരസരം ആചരിച്ചു. ഫാ. ജോനസ് ചെറുനിലത്ത് അര്‍പ്പിച്ച വി.കുര്‍ബാനയെത്തുടര്‍ന്ന് ഇടവകവികാരി ഫാ. അബ്രാഹം കളരിക്കല്‍ ലദീഞ്ഞിനും തിരുക്കര്‍മ്മങ്ങള്‍ക്കും മുഖ്യകാര്‍മികത്വം വഹിച്ചു. ജോണ്‍സന്‍& ജോസ്മി വാച്ചാച്ചിറ, സണ്ണി& സെലിന്‍ മുള്ളങ്കുഴി, ജെറി& ഷെറില്‍ താന്നിക്കുഴുപ്പില്‍, ജെയിംസ്&ആലീസ് മംഗലത്ത് എന്നിവര്‍ പ്രസുദേന്തിമാരായി. ഇടവകയുടെ ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളില്‍, സാബു മുത്തോലം, കിഷോര്‍ കണ്ണാല, ജെന്‍സന്‍ ഐക്കരപറമ്പില്‍ എന്നിവരും തിരുനാള്‍ നടത്തിപ്പിന് നേതൃത്വം നല്‍കി.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO






