സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം

കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവവും മെറിറ്റ് ഡേയും വായനാവാരാഘോഷ ഉദ്ഘാടനവും സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. എബ്രഹാം പറമ്പേട്ട് – ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം എം എല്‍ എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ എസ് ഹരീഷ് വായനാവാരാഘോഷ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കഴിഞ്ഞ വര്‍ഷം കോട്ടയം ജില്ലയില്‍ എയ്ഡഡ് സര്‍ക്കാര്‍ മേഖലയില്‍, ഏറ്റവും കൂടുതല്‍ ഫുള്‍ A+ നേടിയ സെന്റ് ആന്‍സ് സ്‌കൂളിലെ കുട്ടികള്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു. പ്രിന്‍സിപ്പാള്‍ ജോബി ജോസഫ്, സി. പ്രിയ, പ്രേംജി എസ് ഡി, സി.ലീമ അമ്മു അന്ന വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Previous Post

അയര്‍ലന്‍ഡ് ക്‌നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം

Next Post

മോനിപ്പള്ളി സണ്‍ഡേ സ്കുളില്‍ ബിരുദദാന ചടങ്ങ് നടത്തി

Total
0
Share
error: Content is protected !!