സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നൂറ്റിയഞ്ചാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

കോട്ടയം:   സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നൂറ്റിയഞ്ചാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി 20ന് വിപുലമായ പരിപാടികളോടെ ബിസിഎം കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. എബ്രഹാം പറമ്പേട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം കളക്ടര്‍  ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോബി ജോസഫ് സ്വാഗതമാശംസിച്ചു.

സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ പ്രിയ എസ്.ജെ.സി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈ വര്‍ഷം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരെ പ്രതിനിധീകരിച്ച് ഫാ. സൈമണ്‍ എബ്രഹാം പുല്ലാട്ട്,ബിന്ദു പി കെ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോണ്‍ വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ജോര്‍ജ് തോമസ്, എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി ടോം മാത്യു, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ദീപിക ജോര്‍ജ്, സ്‌കൂള്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ട്രീസ ടോണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എച്ച് എസ് സ്റ്റാഫ് സെക്രട്ടറി  സ്മിത ജോസ് കൃതജ്ഞത പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വര്‍ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ദേശീയ സംസ്ഥാനതലത്തില്‍ അക്കാദമിക്, കായിക കലാരംഗങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Previous Post

ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

Next Post

എം.എസ്.പി.യുടെപുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടറും കൗണ്‍സിലര്‍മാരും

Total
0
Share
error: Content is protected !!