പയ്യാവൂര്‍: വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹാംഗമായ സി. ഫ്രാന്‍സിന് SVM (67) നിര്യാതയായി. മാലക്കല്ല് ഇടവക, അയിലാറ്റില്‍ പരേതരായ മത്തായി – അന്നമ്മ ദമ്പതികളുടെ മകളാണ്.
കുര്യാക്കോ, ബേബി, സണ്ണി, സാലു, ലീലാമ്മ, ത്രേസ്യാമ്മ, സിസിലി, സി. ജെസ്വിന് SVM, പരേതരായ ജോണ്‍, സി. ഫ്രാന്‍സിസ് DSS, എന്നിവര്‍ സഹോദരങ്ങളാണ്.
അധ്യാപികയായിരുന്ന സിസ്റ്റര്‍ കരിങ്കുന്നം, രാജപുരം, എന്നീ സ്ക്കൂളുകളിലും പയസ് മൗണ്ട്, പയ്യാവൂര്‍ എന്നീ ഇടവകകളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
മൃതദേഹം 29-09-2025, തിങ്കളാഴ്ച രാവിലെ 9 ന് പയ്യാവൂര്‍ സെന്റ്. ആന്‍സ് വിസിറ്റേഷന്‍ മഠത്തില്‍ കൊണ്ട് വരികയും ഉച്ചകഴിഞ്ഞു 3 മണിക്ക് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതുമാണ്.





