തെള്ളകം: കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിത സമൂഹത്തിലെ അംഗമായ സി. സെലിന് പറത്തറ (81)നിര്യാതയായി. കണ്ണങ്കര ഇടവക, പറത്തറ പരേതരായ പോത്തന്- അന്നമ്മ ദമ്പതികളുടെ മകളാണ്.പോളിന്, ജുബിച്ചന് , പരേതയായ ജോസി, ബേബി, മറിയാമ്മ ,പുഷ്പമ്മ, സേവ്യര്‍കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്. ആതുര ശുശ്രൂഷ രംഗത്ത് പ്രവൃത്തിച്ചിരുന്ന സിസ്റ്റര്‍, കാരിത്താസ് ആശുപത്രി, ജര്‍മ്മനി , കാരിത്താസ് സ്ക്കൂള് ഓഫ് നേഴ്സിങ്ങ് എന്നിവിട ങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം 07-02-2026,ശനിയാഴ്ച രാവിലെ 7:00 ന് കാരിത്താസ് മോര്‍ച്ചറിയില്‍ നിന്നെടുത്ത് 8:00ന് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചാപ്പലില്‍ കൊണ്ടുവരികയും ഉച്ചകഴിഞ്ഞു 2.00pm ന് മൃതസംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ച് 2:30pm ന് കാരിത്താസ് സെന്റ് തോമസ് ക്നാനായകത്തോലിക്കാ ദൈവാലയത്തില്‍ വി. കുര്‍ബാനയും, അതേതുടര്ന്ന് സമാപന ശുശ്രൂഷകളും നടത്തപ്പെടുന്നു.





