എസ് പി സി കുട്ടികളുടെ വര്‍ണ്ണശബളമായ പാസിംഗ് ഔട്ട് പരേഡ്

കല്ലറ: സെന്റ് തോമസ് ഹൈസ്‌കൂളിലെ സീനിയര്‍ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. എറണാകുളം സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പി വി .യു കുര്യാക്കോസ് ഐ പി എസ് സല്യൂട്ട് സ്വീകരിച്ചു. 2024 എന്‍ട്രോള്‍ ചെയ്ത് 2026 ല്‍ പരിശീലനം പൂര്‍ത്തിയാക്കിയ പന്ത്രണ്ടാം ബാച്ചിലെ 44 കേഡറ്റുകളാണ് പരേഡ് പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ മാനേജര്‍ ഫാ.പ്രിന്‍സ് മുളകുമറ്റത്തില്‍, വാര്‍ഡ് മെമ്പര്‍  ബിന്ദു സച്ചു, കല്ലറ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍  റ്റിന്റു സുനില്‍, ഹെഡ്മാസ്റ്റര്‍ കുര്യാക്കോസ് മാത്യു, കടുത്തുരുത്തി S I അനില്‍ എ കെ, സ്‌കൂള്‍ പി റ്റി എ പ്രസിഡണ്ട്  ജോജി ജോസഫ് എന്നിവര്‍ പങ്കെടുത്തു. കല്ലറ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഓ  അശ്വിന്‍ പ്രസാദ് കേഡറ്റുകള്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തു.ഹാരന്‍ ജോസ്, ആല്‍ഫിയ ജോബി, ദിയാ ദിവിന്‍, ശ്രീഹരി സുധീഷ് എന്നിവര്‍ പരേഡ് നയിച്ചു. കേഡറ്റുകളെ പാസിംഗ് ഔട്ട് പരേഡിനായി ഒരുക്കിയത് ഡി ഐ മാരായ ശരത് കുമാര്‍, ആര്യ, രാധിക, അരുണ്‍ ബാബു എന്നിവരാണ്. സിപിഒ ജിമില്‍ ബേബി, എസിപിഒ മിനിമോള്‍ കെ എം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

Rev. Fr. Mathew Meledath Appointed Chaplain of Knanaya Catholics in Canada

Next Post

പേരൂര്‍: വാഴക്കാലായില്‍ ഏലിയാമ്മ സിറിയക്ക്

Total
0
Share
error: Content is protected !!