ചിക്കാഗോ സെന്റ് മേരീസില്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന് സ്വീകരണവും മുതിര്‍ന്നവരുടെ സംഗമവും ജൂലൈ 1ന്

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതാ സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ പ്രഥമ മലങ്കര റീത്തിലെ മെത്രാനും കൂടിയായ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന് സ്വീകരണവും ഇടവകയിലെ മുതിര്‍ന്ന ഇടവകാംഗങ്ങളുടെ സംഗമവും നടത്തപ്പെടുന്നു. ജൂലൈ 1 ചൊവ്വാഴ്ച്ച വൈകുന്നേരമാണ് പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നത്. വൈകിട്ട് 6 മണിക്ക് ഇടവകയില്‍ എത്തുന്ന പിതാവിനെ ഇടവക വികാരി ഫാ. സിജു മുടക്കോടിലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് മലങ്കര റീത്തില്‍ അഭിവന്ദ്യ പിതാവ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. 70 വയസ്സിന് മുകളില്‍ ഉള്ള ഇടവകാംഗങ്ങളുടെ സംഗമം ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടത്തപ്പെടും. 70 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കായി പ്രത്യേക അനുഗ്രഹ പ്രാര്‍ത്ഥനയും അവരെ ആദരിക്കുകയും ചെയ്യും. വികാരി. ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര, സെക്രട്ടറി സിസ്റ്റര്‍ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, സണ്ണി മേലേടം, ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചാം വാര്‍ഷിക കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.

Previous Post

സിഐഎസ് സി കേരള റീജിയന്‍ സോണ്‍ എഫ് റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്

Next Post

കൈപ്പുഴ: പാലത്തുരുത്ത് വലിയപുത്തന്‍പുരയില്‍ ജോസ് (കൈപ്പുഴ ജോസ്)

Total
0
Share
error: Content is protected !!