കൈപ്പുഴ സെന്റ് മാത്യൂസ് എല്‍ പി സ്കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് ശിശുദിന റാലി നടത്തി. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷാന്റി പി ജേക്കബ് റാലി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കായി അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തിയ അസംബ്ലി വേറിട്ടൊരു അനുഭവമായി മാറി. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ഭാരതാംബ , മഹാത്മാ ഗാന്ധി എന്നിവരുടെ വേഷങ്ങള്‍ അണിഞ്ഞ കുട്ടികള്‍ റാലിക്ക് മാറ്റുകൂട്ടി. റാലിയുടെ സമാപനം സെന്റ് ജോര്‍ജ് വിഎച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി.സെന്റ് ജോര്‍ജ് വിഎച്ച്എസ്എസ് ഹെഡ്മാസ്റ്റര് ബിനോയ് കെ എസ് , സെന്റ് മാത്യൂസ് LP സ്കൂള്‍ പിടിഎ പ്രസിഡന്റ് കുര്യാക്കോസ് എം സി എന്നിവര്‍ ആശംസ നടത്തി.

സെന്റ് മാത്യൂസ് ബുള്‍ബുള്‍ ടീം അവതരിപ്പിച്ച നൃത്തം ഏറെ ശ്രദ്ധേയമായി. അതേ തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു. സെന്റ് ജോര്‍ജ് വിഎച്ച്എസ്എസ് കായിക അധ്യാപകന് ഡാനിഷ് കെ സി നന്ദി അര്‍പ്പിച്ചു. കുട്ടികള്‍ക്ക് പായസവും മധുര പലഹാരവും വിതരണം ചെയ്തു.






