കുട്ടിവിശുദ്ധരുടെ സംഗമ വേദിയായി ചിക്കാഗോ ബെന്‍സന്‍വില്‍ തിരുഹൃദയ ഇടവക

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിലെ സകലവിശുദ്ധരുടെയും തിരുനാള്‍ കുട്ടി വിശുദ്ധരുടെ സംഗമ വേദിയായി മാറി. മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സകലവിശുദ്ധരുടെയും തിരുനാള്‍ പ്രത്യേകമായി ആഘോഷിച്ചത്. 2025 നവംബര്‍ 2 ഞായറാഴ്ച കുട്ടികള്‍ എല്ലാവരും അവരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്റെ വേഷവിധാനങ്ങളോടെ ദൈവാലയത്തിലെത്തി. കുട്ടികളുടെ വിശുദ്ധകുര്‍ബാനയ്ക്കു മുമ്പായി അവര്‍ പ്രദക്ഷിണമായി ദേവാലയത്തിലെത്തി. കുട്ടികള്‍ അണിഞ്ഞ വിശുദ്ധരുടെ വസ്ത്രത്തിന്റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങാന്‍ പ്രാര്‍ത്ഥിക്കുകയും കുട്ടികളെ അതിനായി പരിശീലിപ്പിക്കുകയും ചെയ്യണമെന്ന് വികാരി ഫാ. അബ്രാഹം കളരിയ്ക്കല്‍ തന്റെ സന്ദേശത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. പരിപാടികള്‍ക്ക് സി.സി.ഡി. ഡയറക്ടര്‍ കൊളീന്‍ കീഴങ്ങാട്ട് , അസി. ഡയറക്ടര്‍മാരായ ജോബി ഇത്തിത്തറ, രഞ്ജിത മംഗലത്ത്, ഹാന ചേലയ്ക്കല്‍എന്നിവര്‍ നേതൃത്വം നല്‍കി.

ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

A Joyful Tribute to Apna Des and Its Glorious Journey

Next Post

ന്യൂയോര്‍ക്ക് : ഉഴവൂര്‍ തൊണ്ണംകുഴിയില്‍ ചാക്കോ

Total
0
Share
error: Content is protected !!