കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ബ്ലോക്കിലെ കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ നിടുംബാല അങ്കണവാടി പരിധിയിലുള്ള സ്ത്രീകള്‍ക്കായി സ്തീധന നിരോധന നിയമം എന്ന വിഷയത്തില്‍ ബോധവത്ക്കരണ പരിപാടി നടത്തി. പഞ്ചായത്ത് മെമ്പര്‍ ഷെബീര്‍ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. രേഖ. കെ. സി ക്ലാസ്സ് നയിച്ചു. സ്തീധന നിരോധന നിയമത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് വിശദമായി ക്ലാസ്സില്‍ പറയുകയുണ്ടായി. ആശാവര്‍ക്കര്‍ മിനി. കെ. വി സ്വാഗതവും, ഷീജ നന്ദിയും പറഞ്ഞു.





