ഏറ്റുമാനൂര്‍ ഉപജില്ലാ മെഗാ സയന്‍സ് ക്വിസ് ബ്രയിന്‍ ബ്ലാസ്റ്റ് 2 K 25 മത്സരം കൂടല്ലൂര്‍ സെന്റ് ജോസഫ്സ് യു. പി സ്കൂളില്‍ നടന്നു. . ഏറ്റുമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ പി ഗോപാല്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ സെക്രട്ടറി ഫാ. തോമസ് പുതിയകുന്നേല്‍ അധ്യക്ഷനായിരുന്നു.സ്കൂള്‍ മാനേജര്‍ ഫാ. ജോസ് പൂതൃക്കയില്‍ പഞ്ചായത്തംഗം സിബി സിബി, ഹെഡ്മിസ്ട്രസ് സി. ജോണ്‍സിയ, പി.ടി.എ പ്രസിഡന്റ് ജോണ്സണ് പി , എന്നിവര്‍ സംസാരിച്ചു ഡോ എബ്രഹാം ജോസ് ക്വിസ് മാസ്റ്ററായിരുന്നു.വിവിധ സ്കൂളുകളില്‍ നിന്നുള്ള 17 ടീമുകള്‍ പങ്കെടുത്തു. ബ്രയിന്‍ ബ്ലാസ്റ്റ് 2k25 ല്‍ കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്കൂള്‍ ഒന്നാം സ്ഥാനം നേടി. മാന്നാനം സെന്റ് ജോസഫ്സ് യു. പി. സ്കൂള്‍ രണ്ടാം സ്ഥാനവും കൂടല്ലൂര്‍ സെന്റ് ജോസഫ്സ് യു. പി. സ്കൂള്‍ മൂന്നാം സ്ഥാനവും, സെന്റ് പോള്‍സ് ഹൈസ്കൂള്‍ നാലാം സ്ഥാനവും നേടി. പ്രോഗ്രാം കോഡിനേറ്റര്‍ സി. സജിത നന്ദി അറിയിച്ചു





