സാന്‍ ഹോസെ, കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തുള്ള സാന്‍ ഹൊസെയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ പുതിയ ഭാരവാഹികള്‍ ഫെബ്രുവരിയില്‍ സ്ഥാനം ഏറ്റു. ഇടവക വികാരി ഫാ. ജെമി പുതുശ്ശേരിയുടെ നേതൃത്വത്തില്‍ കൂടിയ പാരിഷ് കൗണ്‍സില്‍ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍: അനില്‍ കണ്ടാരപ്പള്ളില്‍ , ഫ്രാന്‍സിസ് (അസ്സി )പറത്തറ , ജോസ്ബിന്‍ കുന്നശ്ശേരില്‍ എന്നിവരാണ് പുതിയ കൈക്കാരന്മാര് .
നിലവില്‍ മറ്റു സ്ഥാനങ്ങള്‍ വഹിക്കുന്ന താര മാവേലി (പാരിഷ് സെക്രട്ടറി), ജോപ്പന് മാറനാട്ട് (അക്കൌണ്ടന്റ്), അമോല്‍ ചെറുകര (പി ആര് ഒ) എന്നിവര്‍ അതാതു സ്ഥാനങ്ങളില്‍ തുടര്‍ന്ന് പോരുന്നതാണ് .
മറ്റു കമ്മിറ്റി അംഗങ്ങള്‍ : ജോ പുളിക്കല്‍(ഓഡിറ്റര്‍), ടോമി പഴേമ്പള്ളില്‍ , സന്ധു ചാഴിശ്ശേരില്‍ (പാസ്റ്റര്‍ കൗണ്‍സില്‍ മെംബേര്‍സ്) രാജു മാമ്പിള്ളില്‍ , ജെന്‍സ് പൂത്തൃക്കയില്‍ ,ഷീബ പുറയംപള്ളില്‍ ,ബിന്ദു കൊച്ചുപറമ്പില്‍ , ഫിലിപ്പ് ചെമ്മരപ്പള്ളില്‍ , റോബിന് ഇലഞ്ഞിക്കല്‍ ,രാജു കറത്തേടം , ഏബ്രാഹം രാമച്ചനാട്ട് , ജിത്തു വെട്ടിക്കാട്ടില്‍ , അഷ്മീ തുരുത്തേല്‍പീടികയില്‍ (പാരിഷ് കൗണ്‍സില്‍ മെമ്പേഴ്സ് )
കുര്‍ബാനയ്ക്കു ശേഷം പുതുതായി തിരഞ്ഞെടുക്കപെട്ട എല്ലാവര്ക്കും ഇടവക വികാരി ഫാ. ജെമി പുതുശ്ശേരി എല്ലാ വിധ ആശംസകളും അറിയിച്ചു. അതോടൊപ്പം സ്ഥാനം ഒഴിയുന്ന കൈക്കാരന്മാരായ ജോസ് മാമ്പിള്ളില്‍, റോബിന് ഇലഞ്ഞിക്കല്‍ , ഗോഡ്സണ്‍ ആകാശാല എന്നിവര്‍ക്കും മറ്റു മെമ്പേഴ്സിനും അവരുടെ നിസ്വാര്‍ഥം ആയ സേവനങ്ങള്‍ക്ക് നന്ദിയും രേഖപ്പെടുത്തി .
അമോല്‍ ചെറുകര





