വേദപാഠ ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചു

സാന്‍ ഹോസെ , കാലിഫോര്‍ണിയ : അമേരിക്കയിലെ പടിഞ്ഞാറന്‍ തീര സംസ്ഥാനമായ കാലിഫോര്‍ണിയയിലെ സാന്‍ ഹോസെ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന മാതാവിന്റെ നാമധേയത്തിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ വേദപാഠ ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചു . രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഇന്റെന്‍സീവ് ക്യാറ്റിക്കിസം ആയിട്ടാണ് ഈ കിക്കോഫ് പരിപാടി നടത്തപ്പെട്ടത് . സെപ്റ്റംബര്‍ 20 ,21 എന്നീ തീയ്യതികളില്‍ നടത്തപ്പെട്ട ഈ പരുപാടിയില്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ മുതല്‍ 12 ക്ലാസ് വരെയുള്ള കുട്ടികള്‍ ആണ് പങ്കെടുത്തത് .
ഫാ. .അഖില്‍ പച്ചിക്കരയും വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സിസ്റ്റേഴ്‌സും ആണ് കുട്ടികള്‍ക്കായി ക്ലാസുകള്‍ എടുത്തത് . ഇവരെ സഹായിക്കുന്നതിനായി വേദപാഠ അധ്യാപകരും പങ്കുചേര്‍ന്നു . വേദപാഠത്തിന്റെ ആവശ്യകതെയെക്കുറിച്ചും , ക്രിസ്റ്റീയ മൂല്യങ്ങളെക്കുറിച്ചും നടന്ന ക്ലാസുകള്‍ ഏറെ വിജ്ഞാനപ്രദവും ഒപ്പം രസകരമായ ഗെയിമുകള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് കൂടുതല്‍ ആനന്ദകരവുമാക്കി .

ക്യാത്തികിറ്റിക്കല്‍ സണ്‍ഡേക്കു മുന്നോടിയായി നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനക്ക് ശേഷം വികാരി ഫാ. ജെമി പുതുശ്ശേരിയും , പ്രിന്‍സിപ്പല്‍ ജെയ്‌സണ്‍ നടക്കുഴക്കലും ചേര്‍ന്ന് വേദപാഠ അധ്യാപകരെ ആദരിക്കുകയും അതോടൊപ്പം നന്ദി അറിയിക്കുകയും ചെയ്തു . കുട്ടികള്‍ക്കായി വൈകിട്ട് നടത്തപ്പെട്ട കുര്‍ബാനയോടു കൂടി ഈ കിക്കോഫിനു സമാപനം കുറിച്ചു .കുര്‍ബാനയ്ക്കു ശേഷം ബൈബിള്‍ വായനാ മത്സരത്തില്‍ വിജയിച്ച കുട്ടികളെ ആദരിച്ചു .

അമോല്‍ ചെറുകര

Previous Post

കടുത്തുരുത്തി : വെള്ളശ്ശേരി  കീനാന്‍പറമ്പില്‍ മോളി

Next Post

ഭിന്നശേഷി അവകാശ സംരക്ഷണം – നെറ്റ് വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!