നല്ല പാഠം പദ്ധതിയുടെ ഭാഗമായി അശരണര്‍ക്കും ആലംബഹീനര്‍ക്കും ആയി കുഞ്ഞുമനസ്സുകളുടെ കനിവിന്റെ കൈത്താങ്ങായി കല്ലറ സെന്‍റ് തോമസ് ഹൈസ്‌കൂളില്‍ റോസ് ഡേ ദിനാചരണം. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ കോട്ടയം ഗാന്ധിനഗറില്‍ സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ് ഹോംമിലെ ക്യാന്‍സര്‍ രോഗികളെ സന്ദര്‍ശിക്കുകയും രോഗി പരിചരണത്തില്‍ പങ്കാളികളാവുകയും സാന്ത്വനം നല്‍കുകയും ചെയ്തു. തിരക്കുപിടിച്ച ആധുനിക ജീവിതത്തില്‍ സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുന്ന കുട്ടികള്‍ക്ക് ഇത് പുതിയ ഒരു അനുഭവമായി. നല്ല പാഠം, NCC, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, SPC, ലിറ്റില്‍ കൈറ്റ്‌സ്, JRC, KCSL എന്നീ ക്ലബ്ബുകളുടെ സംയുക്ത പ്രവര്‍ത്തനഫലമായി കുട്ടികള്‍ ശേഖരിച്ച വസ്ത്രങ്ങള്‍ അവര്‍ക്കായി കൈമാറി. അധ്യാപകരായ സെലിന്‍, റോസ്മിക്കുട്ടി, ജിമില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.






