റാന്നി: സെന്റ് തെരേസാസ് ക്നാനായ മലങ്കര കത്തോലിക്ക ദൈവാലയത്തില്‍ ഇടവക ദിനാചരണവും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും നടത്തി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനംചെയ്തു. ഗീവര്‍ഗീസ് മാര്‍ അപ്രേം അദ്ധ്യക്ഷനായിരുന്നു. ഫൊറോന വികാരി ഫാ. റെന്നി കട്ടേല്‍, വികാരി ഫാ. തോമസ് ഐക്കര, കെ.സി.സി പ്രസിഡന്റ് സാബു പാറാനിക്കല്‍, കൈക്കാരന് മനോജ് താമറത്ത്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം മിനി പാറാനിക്കല്‍, ലീജിയന് ഓഫ് മേരി പ്രസിഡന്റ് ടെസി കല്ലേലിമണ്ണില്‍, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് ഡെന്നിസ് കളിയിക്കല്‍ ചെറിയപുള്ളോലില്, കൈക്കാരന് ഷിബു കല്ലേലിമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു. 80 വയസിനു മുകളില്‍ പ്രായമുള്ള ഇടവകാംഗങ്ങളെയും വിവാഹ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നവരെയും ആദരിച്ചു. കല-കായിക മത്സരങ്ങളും നടത്തി.






