ക്നാനായ സമുദായത്തിന്റെ മൂന്നാമത് സംഘടിത മലബാര്‍ കുടിയേറ്റ ഭൂമിയായ റാണിപുരം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയെകുറിച്ചും റാണിപുരം ക്നാനായ കുടിയേറ്റചരിത്രവും ഉള്കൊള്ളിച്ചുകൊണ്ട് അമേരിക്കന്‍ മലയാളിയും മീഡിയ രംഗത്തെ സജീവസാന്നിധ്യവുമായ കരിംങ്കുന്നം സ്വദേശിയായ സന്തോഷ് ചക്കുങ്കല്‍ അണിയിച്ചൊരുക്കിയ ഡോക്യൂമെന്ററി പ്രദര്‍ശനത്തിനായി ഒരുങ്ങി . റാണിപുരം കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഹില്‍ സ്റ്റേഷനാണ്. അതിന്റെ പ്രകൃതിഭംഗിയും, തണുപ്പുള്ള കാലാവസ്ഥയും, പച്ചപ്പും കാരണം റാണിപുരം ”കേരളത്തിന്റെ ഊട്ടി” എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിലെ തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, റാണിപുരം ശാന്തമായ ഒരു ഒഴിഞ്ഞുകിടക്കുന്ന വിസ്മയലോകമായി മാറുന്നു – ഇത് പ്രകൃതിസ്നേഹികള്‍ക്കും കാല്‍നടയാത്രികര്‍ക്കും പശ്ചിമഘട്ടത്തിലെ സമാധാനപരമായ വിശ്രമം തേടുന്നവര്‍ക്കും ഉത്തമമായ ഓര്‍മയാകുന്നു. 1970-ല്‍ കരിംങ്കുന്നം , കിടങ്ങൂര്‍ ,അരീക്കര ഉഴവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കുടിയേറിയ പൂര്‍വികരുടെ കഷ്ടപ്പാടുകളുടെയും നിശ്ചയ ദാര്ഢ്യത്തിന്റയും സ്വന്തം ജനതയെ സംരക്ഷിക്കുവാന്‍ എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുത്ത കോട്ടയം രൂപത യെയും അഭിവന്ദ്യ പിതാക്കന്മാരുടെയും വൈദികസ്രേഷ്ഠന്മാരുടെയും സന്ന്യാസിനി സമൂഹത്തിന്റെയും സംഭാവനയെ വളരെ വ്യക്തമായ പ്രതിപാദിച്ചിരിക്കുന്ന ഈ ഡോക്കുമെന്ററി മലബാര്‍ കുടിയേറ്റ ചരിത്രത്തിനെകുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം നല്കുവാനും ഒരു ചരിത്ര രേഖയായി മാറുമെന്നതില്‍ സംശയമില്ല.
ഇത്രയേറെ ചരിത്ര പ്രാധാന്യം ഉള്ള റാണിപുരം കുടിയേറ്റ ചരിത്രം ലോകത്തിന്റെമുന്നിലേക്കെത്തിക്കുവാന് സാധിച്ചത് ഒരു നിയോഗമായി കരുതുന്നുവെന്നും കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവിനും റാണിപുരം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. ജോയ് ഊന്നുകല്ലേലിനും സന്യാസിനി സമൂഹത്തിനും പള്ളി സന്ദര്‍ശിക്കാനും അതിന്റെ സമൃദ്ധമായ ചരിത്രം പങ്കിടാനും അനുമതി നല്‍കിയതിനും പ്രത്യേക നന്ദി പറയുന്നതായി സന്തോഷ് ചക്കുങ്കല്‍ അറിയിച്ചു. കൂടാതെ ഈ പ്രോജെക്ടിനോട് ആവേശപൂര്‍വം സഹകരിച്ച റാണിപുരം ഇടവ കാഗങ്ങള്ക്കും നല്ലവരായ റാണിപുരം നിവാസികള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. റാണിപുരത്തിന്റെ മനോഹാരിത ഒപ്പിയെടുത്തിരിക്കുന്ന ഈ ഡോക്യൂമെന്ററി ദൃശ്യംവിസ്മയം തീര്‍ക്കുന്ന ഒരു അനുഭവമായിരിക്കും. വീഡിയോ മുഴുവനായും കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.Knanaya.TV






