കെ സി സി, കെ സി ഡബ്ല്യു എ, കെ സി വൈ എല്‍ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ രാജപുരം ഇടവകയിലെ കിടപ്പ് രോഗികളുടെയും വയോജനങ്ങളുടെയും സംഗമം ഓശാന ഞായറിനോട് അനുബന്ധിച്ച് രാജപുരം പള്ളിയില്‍ വെച്ച് നടത്തപ്പെട്ടു. ഏറെക്കാലമായി പുറംലോകവുമായി ബന്ധം ഇല്ലാതിരുന്നവര്‍ക്ക് സൗഹൃദം പങ്കിടാനും ബന്ധങ്ങള്‍ പുതുക്കാനും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനും കുമ്പസാരിക്കാനും അവസരം ഒരുക്കി. രാജപുരം ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കല്‍, ബേബി പാലത്തനാടിയില്‍, ടോമി കദളിക്കാട്ടില്‍, ജെയിംസ് ഒരപ്പാങ്കല്‍, ബെറ്റി ഒഴുങ്ങാലില്‍, ബെന്നറ്റ് പേഴുംകാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.