രാജപുരം: വിശ്വാസ നിറവില്‍ രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച സമാപിക്കുന്നു. തിരുകര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപത സഹായം മെത്രാന്മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യ കാര്‍മ്മികന്‍ ആയിരിക്കും. കരിവേടകം സെ.മേരിസ് പള്ളി വികാരി ഫാ. അനീഷ് ചക്കിട്ടമുറി, ചുള്ളിക്കര സെ.മേരിസ് പള്ളി വികാരി ഫാ. റോജി മുകളേല്‍ എന്നിവര്‍ സഹ കാര്‍മികര്‍ ആയിരിക്കും.
ആയിരങ്ങള്‍ക്ക് ആത്മീയ ഉണര്‍വേകി രാജപുരം, പനത്തടി ഫൊറോനകളുടെ നേതൃത്വത്തില്‍ രാജപുരം സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പതിനാലാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷനില്‍ ഇന്നലെ ദിവ്യബലിക്ക് കൊട്ടോടി സെന്‍്റ് ആന്‍സ് പള്ളി വികാരി ഫാ. സനീഷ് കയ്യാലക്കകത്ത് മുഖ്യ കാര്‍മ്മികന്‍ ആയിരുന്നു, രാജപുരം,പനത്തടി ഫെറോനകളിലെ വൈദികര്‍ സഹ കര്‍മ്മികര്‍മ്മിക്കാരായിരുന്നു . രോഗികള്‍ക്കും,കിടപ്പു രോഗികള്‍ക്കും പ്രത്യേക സൗകര്യവും ഒരുക്കിയിരിക്കുന്നു, ചാലക്കുടി പോട്ട ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കര്‍ത്താനം നയിക്കുന്ന കണ്‍വെന്‍ഷന്‍ ദിവ്യകാരുണ്യ പ്രദിക്ഷണത്തോടെ സമാപിക്കും.
രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച സമാപിക്കും
