രാജപുരം സെന്റ്‌ പയസ്‌ ടെന്‍ത്‌ കോളജ്‌ പ്രതിഭാ പുരസ്‌കാരം വാരിക്കൂട്ടി

രാജപുരം: മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരത്തിന്‌ രാജപുരം സെന്റ്‌ പയസ്‌ ടെന്‍ത്‌ കോളജില്‍നിന്നു 2023, 2024 വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയ 16 വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി. ബിബിഎ വിദ്യാര്‍ത്ഥികളായ ആല്‍ഡിന്‍ സിബി, സ്‌നേഹ പുല്ലായിക്കൊടി, കെ.വൈ. അര്‍ച്ചന, പി. രാഗപ്രിയ, ബിഎസ്‌സി ലൈഫ്‌ സയന്‍സ്‌ ആന്‍ഡ്‌ കംപ്യൂട്ടേഷണല്‍ ബയോളജി വിദ്യാര്‍ത്ഥികളായ പി.വി. അനുശ്രീ, ജ്യോത്സന ജ്യോതീന്ദ്രന്‍, സി.എസ്‌. ഫര്‍സാന ജബീന്‍, ബികോം വിദ്യാര്‍ത്ഥികളായ പി. അഞ്‌ജന, എസ്‌.എ. ഹൃദ്യ, മരിയ തോമസ്‌, കെ. ആദിത്യ, ബിഎസ്‌സി മൈക്രോബയോളജി വിദ്യാര്‍ത്ഥികളായ ടി. അക്ഷയ, ടി. നിഖില്‍രാജ്‌, എ.വി. സീത, ബിഎ ഡവലപ്‌മെന്റ്‌ ഇക്കണോമിക്‌സ്‌ വിദ്യാര്‍ത്ഥികളായ ഫാത്തിമത്ത്‌ ഫമീദ, അനുമോള്‍ തോമസ്‌ എന്നിവരാണ്‌ പുരസ്‌കാരം നേടിയവര്‍. ജേതാക്കള്‍ക്ക്‌ ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഭാ പുരസ്‌കാരം നേടിയ കോളജുകളില്‍ ഒന്നായി സെന്റ്‌ പയസ്‌ കോളജ്‌ മാറി. വിവിധ പഠന വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടിയിറങ്ങിയവരില്‍നിന്ന്‌ രണ്ടരലക്ഷം രൂപയില്‍ കുറവ്‌ വാര്‍ഷിക കുടുംബവരുമാനമുള്ള 1000 പേരെ തെരഞ്ഞെടുത്താണ്‌ പുരസ്‌കാരം നല്‍കുന്നത്‌.

Previous Post

കിടങ്ങൂര്‍ സൗത്ത്‌: നാഞ്ഞിലത്ത്‌ എം.ജെ. തോമസ്‌

Total
0
Share
error: Content is protected !!