ഖത്തര്‍ ക്‌നാനായ: പുതിയ നേതൃത്വത്തിലേക്ക്

ദോഹ: ഖത്തറിലെ പ്രവാസി ക്‌നാനായ സമുദായംഗങ്ങളുടെ സംഘടനയായ ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ (QKCA) 2026-2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു. ദോഹയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് മാത്യൂസ് ടി. ലൂക്കോസിന്റെ നേതൃത്വത്തിലുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിപുലമായ ഭാരവാഹി പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.

പ്രധാന ഭാരവാഹികള്‍:  പ്രസിഡന്റ്: മാത്യൂസ് ടി. ലൂക്കോസ് (തേക്കിലക്കാട്ടില്‍, ഉഴവൂര്‍)  ജനറല്‍ സെക്രട്ടറി: ജോബി ജോണ്‍ (കുഴിഞ്ഞാലില്‍, പെരിക്കല്ലൂര്‍)  ട്രഷറര്‍: സെറിന്‍ ബേബി (ചൂട്ടുവേലില്‍, എസ്.എച്ച് മൗണ്ട്, ഇടക്കാട്ട്)  വൈസ് പ്രസിഡന്റ്: കുഞ്ഞുമോള്‍ തോമസ് (കൊച്ചുപറമ്പില്‍, കല്ലറ സൗത്ത്,കൈപ്പുഴ) ജോയിന്റ് സെക്രട്ടറി: അനിത ബിബിന്‍ (കൊച്ചുപുരയ്ക്കല്‍, ഐച്ചേരി, മടമ്പം) കോര്‍ഡിനേറ്റര്‍മാരും ഫോറാന പ്രതിനിധികളും: വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ താഴെ പറയുന്നവരെ ചുമതലപ്പെടുത്തി:  കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍: ജിന്റോ ജെയിംസ് (തേക്കെക്കുഴിയുഴത്തില്‍, നീറിക്കാട്, ഇടക്കാട്ട്) സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍: ജസ്റ്റിന്‍ പി.എസ്. (പരിമനത്തേട്ട്, കൈപ്പുഴ) ചില്‍ഡ്രന്‍സ് ക്ലബ് കോര്‍ഡിനേറ്റര്‍: റെയ്‌സണ്‍ കെ. തോമസ് (കല്ലടയില്‍, ഉഴവൂര്‍)  സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍: മനു അലക്‌സ് (കാക്കൂട്ടില്‍, കൊട്ടോടി, രാജപുരം)

ഖത്തര്‍ ക്‌നാനായ മെഡിക്കല്‍ എയ്ഡ് ടീം (QKMAT)കോര്‍ഡിനേറ്റര്‍മാര്‍ 1.ഫെമിയ അരുണ്‍ (പുത്തന്‍പുരക്കല്‍, ചക്കുപള്ളം, പടമുഖം), 2.മെജോ ജോയി (പോളോപ്രായില്‍,പുതുശ്ശേരി ,പെരിക്കല്ലൂര്‍)  KCCME കോര്‍ഡിനേറ്റര്‍: ബിജു പി.ആര്‍. (പാലത്തുങ്കല്‍, മഞ്ഞക്കാട്, മടമ്പം) പയസ് ‘x’ത് പ്രിതിനിധി : ബിജു ജെയിംസ് (പാലയില്‍,കടുത്തുരുത്തി) കൂടാതെ ഫോറാന പ്രതിനിധികളായി തോമസ് ജോസ് (പാറയില്‍, അറുനൂറ്റിമംഗലം), ജോണ്‍ ടോണി തോമസ് (കുടിലില്‍, പിറവം), ജോസ് ജോസഫ് (ഇല്ലിക്കുന്നുംപുറത്ത്, മുട്ടം), നിഖില്‍ ഫിലിപ്പ് (പടിഞ്ഞാത്ത്, കൂടല്ലൂര്‍) എന്നിവരെയും തിരഞ്ഞെടുത്തു. ക്‌നാനായ സമുദായത്തിന്റെ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഖത്തറിലെ സമുദായംഗങ്ങള്‍ക്കിടയില്‍ ഐക്യവും കാരുണ്യപ്രവര്‍ത്തനങ്ങളും വളര്‍ത്താന്‍ പുതിയ കമ്മിറ്റി മുന്‍കൈ എടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Previous Post

സാമൂഹ്യനീതി ദിനാചരണം സംഘടിപ്പിച്ച് മാസ്സ്

Next Post

കെ.സി.എസ്.എല്‍ കലാ- സാഹിത്യോത്സവം: അരീക്കരയ്ക്ക് ചാമ്പ്യന്‍ഷിപ്പ്

Total
0
Share
error: Content is protected !!