വിധവ – വിഭാര്യ സംഗമം നടത്തി

പുന്നത്തുറ: പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദിയുടെ ഭാഗമായി വിധവ- വിഭാര്യ സംഗമം നടത്തി. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വികാരി റവ .ഫാ. ബിബിന്‍ കണ്ടോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നടന്ന സംഗമം പാലാ സെന്റ് തോമസ് ടീച്ചര്‍ എജുക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ.ടി .സി.തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ക്കായി അദ്ദേഹം ക്ലാസ് നയിച്ചു.സംഗമത്തില്‍ 75 ഓളം പേര്‍ പങ്കെടുത്തു. ജൂബിലി ജോയിന്റ് കണ്‍വീനര്‍ ശ്രീ ബിനു പല്ലൊന്നില്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ ബിബീഷ് ഓലിക്കമുറിയില്‍ കൃതജ്ഞതയും പറഞ്ഞു . ഫാ.ബിബിന്‍ കണ്ടോത്ത്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .

 

Previous Post

ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റത്തിന്റെ നേതൃത്വത്തില്‍ കായിക ദിനം സംഘടിപ്പിച്ചു

Next Post

പരിസ്ഥിതി ദിനത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ട് മാസ്സ്

Total
0
Share
error: Content is protected !!