പുളിഞ്ഞാല്‍: ക്രിസ്തുരാജ് ക്നാനായ കത്തോലിക്ക ഇടവകയില്‍ വിന്‍ന്‍െറ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 65 വയസ് കഴിഞ്ഞവരുടെ കൂട്ടായ്മയ്ക്ക് രൂപം നല്കി. ‘സ്നേഹക്കൂട്’ എന്ന പേരിലുള്ള കൂട്ടായ്മയില്‍ മൂന്ന് മാസത്തില്‍ ഒരിക്കലാണ് അംഗങ്ങള്‍ ഒരുമിച്ചു ചേരുന്നത്. വികാരി ഫാ. സ്റ്റീഫന്‍ ചീക്കപ്പാറ ഉദ്ഘാടനം ചെയ്തു. സി. സിന്‍സി എസ്.വി.എം ക്ളാസ് നയിച്ചു. കണ്‍വീനര്‍മാരായി മംഗലത്ത് മാത്യു, ചാമക്കുഴി തോമസ്, കായപ്പുറത്ത് ഏലിയാമ്മ, പുത്തന്‍പുരയില്‍ ചിന്നമ്മ, സിസ്റ്റര്‍ നിക്കോള്‍ എസ്.വി.എം എന്നിവരെ തെരഞ്ഞെടുത്തു.
പുളിഞ്ഞാലില്‍ ‘സ്നേഹക്കൂട്’ കൂട്ടായ്മയ്ക്ക് രൂപം നല്കി





