പ്രൊഫസര്‍ വി.ജെ. ജോസഫ് കണ്ടോത്ത് അനുസ്മരണവും യാത്രയയപ്പ് സമ്മേളനവും നടത്തി

മടമ്പം: പ്രൊഫസര്‍ വി.ജെ. ജോസഫ് കണ്ടോത്ത് സ്മാരക (പി.കെ.എം.) കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ഷെവലിയാര്‍ പ്രൊഫസര്‍ വി.ജെ.ജോസഫ് കണ്ടോത്ത് അനുസ്മരണവും ഈ വര്‍ഷം വിരമിക്കുന്ന പ്രിന്‍സിപ്പാള്‍ ഡോ.ജെസ്സി എന്‍.സി. ക്കുള്ള യാത്രയയപ്പും സംയുക്തമായി കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി. ഇരിക്കൂര്‍ എം.എല്‍.എ. അഡ്വ.സജീവ് ജോസഫ് സമ്മേളനം ഉത്ഘാടനം ചെയ്തു. കോളജ് പ്രൊ- മാനേജര്‍ ഫാ. ജോയി കട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത മാര്‍ മാത്യു മൂലക്കാട്ട് പ്രൊഫസര്‍ വി. ജെ. കണ്ടോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫസര്‍ കണ്ടോത്തിന്‍്റെ സംഭാവനകളെ പിതാവ് അനുസ്മരിച്ചു.കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പ്രശാന്ത് മാത്യു ആമുഖ പ്രഭാഷണം നടത്തി. ശ്രീകണ്ടാപുരം മുന്‍സിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്സണ്‍ ഡോ.കെ.വി.ഫിലോമിന, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറെക്ട്രെസ്സ് ജനറല്‍ പ്രൊഫ. സിസ്റ്റര്‍ ലിസി ജോണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.വിരമിക്കുന്ന പ്രിന്‍സിപ്പലിന് കോളേജ് സ്റ്റാഫ് അസോസിയേഷന്‍ മോമെന്‍്റോയും പാരിതോഷികവും നല്‍കി.കോളേജ് ഐ.ക്യു.എ.സി. കോഓര്‍ഡിനേറ്റര്‍ ഡോ.വീണ അപ്പുകുട്ടന്‍ ചടങ്ങിന് നന്ദി അര്‍പ്പിച്ചു.നാക് അക്രെഡിറ്റേഷനില്‍ തുടര്‍ച്ചയായി മൂന്നു തവണ എ ഗ്രേഡ്, കേരളത്തിലെ അദ്ധ്യാപക പരിശീലന സ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം,കേരള ഹരിത മിഷന്‍ന്‍്റെ എ ഗ്രേഡ് ഹരിത കലാലയം അവാര്‍ഡ്, കേരള ഗവണ്‍െമന്‍്റ് എക്സലന്‍സ് അവാര്‍ഡ് തുടങ്ങി നിരവധി നേട്ടങ്ങളിലേക്കു കോളേജിനെ നയിച്ച വ്യക്തിയാണ് ഡോ. ജെസ്സി എന്‍.സി. 26 വര്‍ഷത്തെ അദ്ധ്യാപന ജീവിതവും 8 വര്‍ഷമായി പ്രിന്‍സിപ്പല്‍ പദവിയും വഹിച്ചു വിരമിക്കുന്ന ഡോ. ജെസ്സി എന്‍.സി.ക്ക് ആശംസകളര്‍പ്പിക്കാന്‍ കോളേജുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ മേഖലകളില്‍നിന്നുള്ള പ്രതിനിധികള്‍, പൂര്‍വവിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Previous Post

മാലക്കല്ല്: ആനിമൂട്ടില്‍ അബ്രാഹം

Next Post

പയസ് മൗണ്ട്: വെള്ളച്ചാലില്‍ ലില്ലി ജോസ്

Total
0
Share
error: Content is protected !!