കോട്ടയം: ബി.സി.എം. കോളജിലെ പ്രൊഫ. വി.ജെ. ജോസഫ് കണ്ടോത്ത് ചെയര്‍ ഫോര്‍ മൈഗ്രേഷന്‍ സ്റ്റഡീസിന്റെ അഭിമുഖ്യത്തില്‍ പ്രൊഫ. കണ്ടോത്ത് അനുസ്മരണവും അഖില കേരള പ്രസംഗമത്സരവും നടത്തുന്നു.
നവംബര്‍ 28-ന് ബി.സി.എം. കോളജിലെ എഡ്യൂക്കേഷണല്‍ തീയേറ്ററില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം കോളജ് മാനേജര്‍ ഫാ. അബ്രാഹം പറമ്പേട്ട് ഉദ്ഘാടനം ചെയ്യും.
ബി.സി.എം. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ് അധ്യക്ഷത വഹിക്കും. ഉഴവൂര്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ അനുസ്മരണ പ്രഭാഷണം നടത്തും. കോളജ് ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര സമ്മാനദാനം നിര്‍വഹിക്കും.
ഹയര്‍ സെക്കന്‍ഡറി തലത്തില്‍വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗമത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഒരു സ്‌കൂളില്‍നിന്ന് പരമാവധി 3 പേര്‍ക്കുവരെ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ നവംബര്‍ 25-ന് മുമ്പ് 9446120582 എന്ന നമ്പരില്‍ വിളിച്ച് പേര്‍ രജിസ്റ്റര്‍ ചെയ്യണം. ഒന്നാം സമ്മാനം 5001 രൂപയും രണ്ടാം സമ്മാനം 3001 രൂപയും മൂന്നാം സമ്മാനം 1001 രൂപയും നല്കും.





