കോട്ടയം അതിരൂപതയിലെ വൈദികരുടെ സമ്മേളനത്തിന് തൂവാനിസയില്‍ തുടക്കമായി

കോട്ടയം അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ സമ്മേളനത്തിന് കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥാനലയത്തില്‍ തുടക്കമായി. ജൂലൈ 7,8 തീയതികളില്‍ നടക്കുന്ന വൈദികസമ്മേളനം കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും ചര്‍ച്ചകളും സമ്മേളനത്തോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ആത്മീയ സംയോജനവും വൈകാരിക പക്വതയും പുരോഹിതന്മാര്‍ക്കിടയിലെ മാനസികാരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തില്‍ ഫാ.അനീഷ് ഏറ്റക്കാക്കുന്നേല്‍, പൗരോഹിത്യ ശുശ്രൂഷയെക്കുറിച്ച് സാധാരണക്കാരുടെ പ്രതീക്ഷകള്‍ എന്ന വിഷയത്തില്‍ ഷിജി ജോണ്‍സണ്‍ തകിടിപ്പുറം എന്നിവരും പൗരോഹിത്യത്തിലേക്കുള്ള ആത്മപരിശോധന, വര്‍ത്തമാന, ഭാവി വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലും ക്ലാസ്സുകള്‍ നയിക്കും. കോട്ടയം അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന 140 വൈദികര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

Previous Post

പ്രഥമ ന്യൂഫൗണ്ട്‌ലാന്റ് ക്‌നാനായ സംഗമം സംഘടിപ്പിച്ചു

Next Post

ചുങ്കം / നടുക്കണ്ടം: മുളയിങ്കല്‍ ജോസ് M. K

Total
0
Share
error: Content is protected !!