സ്റ്റെം അറ്റ് സ്‌കൂള്‍ രണ്ടാം ഘട്ട പരിശീലന പരിപാടിയുമായി മടമ്പം പി.കെ.എം കോളേജ്

പയ്യാവൂര്‍: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷന്‍ സൃഷ്ടി റോബോട്ടിക്‌സ് ആന്‍ഡ് ടെക്‌നോളജീസുമായി സഹകരിച്ച് നടപ്പാക്കിയ അക്കാഡമിക് പ്രോജക്ടായ സ്റ്റെം അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള രണ്ടാം ഘട്ട പരിശീലന പരിപാടി ഓഗസ്ത് 9 ന് നടത്തി. പൊതുവിദ്യാഭാസ രംഗത്ത് റോബോട്ടിക്‌സിന് വന്ന പ്രാധാന്യം കണക്കിലെടുത്ത് ഒന്‍പതാം ക്ലാസുകളില്‍ പഠിക്കുന്ന ഇരുപത്തിരണ്ടോളം വിദ്യാര്‍ഥികള്‍ക്കാണ് നൂതന സാങ്കേതിക വിദ്യകളായ റോബോട്ടിക്‌സ്, കോഡിങ്ങ് എന്നിവയില്‍ പരിശീലനം നല്‍കപ്പെട്ടത്. സ്റ്റെം അറ്റ് സ്‌കൂള്‍ കോഡിനേറ്റര്‍ സോണിമ കൃഷ്ണന്‍ സിയും സ്റ്റെം മെന്ററായ അക്ഷയ സിബിയും മേരിഗിരി ഈഗ്ലീഷ് മീഡിയം സ്‌കൂള്‍ അറ്റല്‍ ടിങ്കറിംഗ് ലാബ് ഇന്‍സ്ട്രക്ടര്‍ രേഷ്മി ബെഞ്ചമിനും ചേര്‍ന്ന് ടെക്‌നിക്കല്‍ സെക്ഷന്‍ കൈകാര്യം ചെയ്തു. തുടര്‍ന്ന് പരിശീലനം നേടിയ 13 ഓളം സ്റ്റെം മെന്‍ഡേസിന്റെ സാന്നിധ്യത്തില്‍ ആര്‍ഡിനോ കിറ്റ് ഉപയോഗിച്ച് സിമ്പിള്‍ എല്‍ ഇ ഡി , മള്‍ട്ടിപ്പിള്‍ എല്‍ ഇ ഡി , ട്രാഫിക് ലൈറ്റ്, ബസര്‍ സെന്‍സര്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചു. അന്താരാഷ്ട്ര തലത്തില്‍ പ്രഗല്‍ഭനായ സൃഷ്ടി റോബോട്ടിക്‌സ് ആന്‍ഡ് ടെക്‌നോളജീസ് സിഇഒ സുനില്‍ പോളുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലൂടെ റോബോട്ടിക്‌സുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചു. 9 ന് രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ പികെഎം കോളജ് ഓഫ് എഡ്യൂക്കേഷന്‍ സ്റ്റെം ലബോറട്ടറിയില്‍ വച്ച് നടന്ന പരിപാടി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജെസ്സി എന്‍.സി ഉദ്ഘാടനം ചെയ്തു. കോഴ്സ് ഡയറക്ടര്‍ ഡോ. പ്രശാന്ത് മാത്യൂ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു . സ്റ്റെം അറ്റ് സ്‌കൂള്‍ കോഡിനേറ്റര്‍ ഫാത്തിമത്തുല്‍ സുഹറ എം പരിപാടി കോഡിനേറ്റ് ചെയ്തു.

 

Previous Post

മോനിപ്പള്ളി നിരവത്ത് N I എബ്രഹാം

Next Post

കിടപ്പുരോഗികള്‍ക്ക് സാന്ത്വന സ്പര്‍ശവുമായി മാസ്സ്

Total
0
Share
error: Content is protected !!