മടമ്പം: പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനില് അന്താരാഷ്ട്ര ഓസോണ് ദിനാചരണം, ശാസ്ത്രദിനാഘോഷങ്ങളുടെ പരമ്പര ആയ ‘സൈഫീസ്റ്റാ 2025-26’ ന്റെ ഉത്ഘാടനം എന്നിവ സംയുക്തമായി 2025 സെപ്റ്റംബര് 16നു 2.00 പി. എം നു കോളേജ് വീഡിയോ കോണ്ഫറണ്സ് ഹാളില് വെച്ചു നടത്തി. പ്രമുഖ അറ്റ്മൊസ്ഫെറിക് ശാസ്ത്രഞ്ജനും മണിപ്പാല് അക്കാദമി ഓഫ് ഹയര് എഡ്യൂക്കേഷനിലെ പ്രൊഫസ്സറുമായ ഡോ. എം. കെ. സതീഷ് കുമാര് ഉത്ഘാടനം നിര്വഹിച്ചു. പ്രസ്തുത ചടങ്ങിന് അധ്യാപക വിദ്യാര്ഥി ശ്രേയ കെ. കെ സ്വാഗതം ആശംസിച്ചു. കോളേജ് വൈസ് പ്രിന്സിപ്പല് ഡോ. പ്രശാന്ത് മാത്യു അദ്ധ്യക്ഷപദം അലങ്കരിച്ചു. ‘ഓസോണിന്റെ ഡ്യൂവല് റോള്’ എന്ന വിഷയത്തില് സ്ട്രാറ്റോസ്ഫെറിക് ഓസോണ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, ട്രോപോസ്ഫെറിക് ഓസോണിന്റെ ദൂഷ്യങ്ങള് എന്നിവ ഡോ. സതീഷ് വിശദീകരിച്ചു.
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും അതിലൂടെ ഓസോണ് പാളിയെ സംരക്ഷിക്കുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു. തുടര്ന്ന് അധ്യാപക വിദ്യാര്ത്ഥി ആര്യ മുകുന്ദന് ചൊല്ലിക്കൊടുത്ത ഓസോണ് സംരക്ഷണ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. കോളേജ് ഐ.ക്യു.എ.സി കോര്ഡിനേറ്റര് ഡോ. വീണ അപ്പുക്കുട്ടന്, യൂണിയന് ചെയര്പേഴ്സണ് അരുണ് കെ എന്നിവര് ആശംസ അര്പ്പിച്ച് സംസാരിച്ചു.സ്റ്റുഡന്റ് കോര്ഡിനേറ്റര് ആര്യ സി. വി ചടങ്ങിന് നന്ദി അറിയിച്ചു. തുടര്ന്നു ഓസോണ് സംരക്ഷണത്തിന്റെ ഭാഗമായി ക്യാമ്പസ്സില് വൃക്ഷ തൈകള് നട്ടു. ഈ വിഷയത്തില് ഫിസിക്കല് സയന്സ് വിദ്യാര്ഥികള് തയ്യാറാക്കിയ ‘ഹീല് ദി ഓസോണ് ഹീല് ദി എര്ത്ത്’ എന്ന പേരില് ഡോക്യൂമെന്ററി പ്രദര്ശനവും നടന്നു. പരിപാടിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണം വിഷയത്തില് വിദ്യാര്ത്ഥികള്ക്കായ് പോസ്റ്റര് രചന മത്സരവും സംഘടിപ്പിച്ചു.

യുനെസ്കോയുടെ വിദ്യാഭ്യാസ ഹരിതവത്കരണ കൂട്ടായ്മയില് അംഗത്വം നേടിയ കലാലയം എന്ന നിലയില് ‘പരിസ്ഥിതി സംരക്ഷകര് ആയ അധ്യാപകര്’ എന്ന ലക്ഷ്യത്തിനും കോളേജ് ഊന്നല് കൊടുക്കുന്നു. കോളേജിന്റെ ഓസോണ് ദിനാചാരണ പ്രവര്ത്തനങ്ങള്ക്ക് യുണൈറ്റഡ് നേഷന്സ് ഓസോണ് സെക്രട്ടറിയേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി Dr. മേഗുമി സെകി ആശംസകള് അറിയിച്ചു.





