ദേശീയ ശാസ്ത്ര ദിനാഘോഷവും ‘സൈഫിയസ്റ്റ 2025-26’ സമാപന സമ്മേളനവും നടന്നു

മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ഈ വര്‍ഷത്തെ ദേശീയ ശാസ്ത്ര ദിനാഘോഷവും ഒരു വര്‍ഷം നീണ്ടുനിന്ന ശാസ്ത്രദിനാഘോഷങ്ങളുടെ പരമ്പര ആയ ‘സൈഫീസ്റ്റാ’ 2025-26 ന്റെ സമാപനവും സംയുക്തമായി നടത്തി.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജെസ്സി എന്‍ സി യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ‘സൈഫിയസ്റ്റ’ കോഡിനേറ്ററും വൈസ് പ്രിന്‍സിപ്പാളുമായ ഡോ. പ്രശാന്ത് മാത്യു ആമുഖ പ്രഭാഷണം നടത്തി. ചടങ്ങില്‍ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ഇ.വി. രാമകൃഷ്ണനെയും വാര്‍ഡ് മെമ്പര്‍ ബിജു തോമസിനെയും ആദരിച്ചു. ശാസ്ത്ര ദിനാഘോഷത്തിന്റെ ഉത്ഘാടനം അഡ്വ ഇ.വി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്മെന്റ് പ്രോഗ്രാമിന്റെ (യു. എന്‍. ഇ. പി) ഭാഗമായ ഓസോണ്‍ സെക്രട്ടേറിയേറ്റുമായിച്ചേര്‍ന്നുള്ള കോളേജിന്റെ പങ്കാളിത്തത്തിന്റെ പ്രഖ്യപനം മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജു തോമസ് നിര്‍വഹിച്ചു.

കോളേജ് ഐ. ക്യു. എ. സി. കോഡിനേറ്റര്‍ ഡോ. വീണ അപ്പുക്കുട്ടന്‍, കോളേജ് യു. യു. സി. അക്ഷര എസ്. മനോഹര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ശ്രേയ കെ. കെ. ചടങ്ങിന് നന്ദി പറഞ്ഞു. ശാസ്ത്രബോധവും സമൂഹിക ഉത്തരവാദിത്വവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. നാലു സെഷന്‍സ് ആയിട്ട് നടന്ന ശാസ്ത്ര ദിനാഘോഷത്തിന്റെ പ്രധാന ആകര്‍ഷണം മുഖ്യാഥിതി ഡോ. ജോണ്‍സണ്‍ എം. എ. ആയിരുന്നു. പോളിയോ ബാധിതനായി ശാരീരിക വെല്ലുവിളികളെ നേരിട്ട വ്യക്തിയായ അദ്ദേഹം ജീവിതത്തിലെ നിരവധി പ്രതിസന്ധികളെയും പരിമിതികളെയും അതിജീവിച്ചാണ് ഗവേഷണ രംഗത്ത് തന്റെ സ്ഥാനം ഉറപ്പിച്ചത്. ലോകത്ത് ആദ്യമായി 230 വോള്‍ട്ട് എ.സി. ഉപയോഗിച്ച് എല്‍.ഇ.ഡി ലൈറ്റിംഗ് സംവിധാനം വികസിപ്പിച്ച ആളും ദേശീയ പുരസ്‌കാര ജേതാവും ആണ് ഡോ. ജോണ്‍സന്‍. തുടര്‍ന്ന് ഡോ. ജോണ്‍സന്റെ അധ്യാപക വിദ്യാര്‍ഥികളുമായുള്ള സംവാദം, എല്‍. ഇ. ഡി. ലൈറ്റ് അസംബ്ലിങ് വര്‍ക്ക്‌ഷോപ്പ് എന്നിവയും നടന്നു.

 

Previous Post

കല്ലറ: പഴുക്കാത്തറയില്‍ പി.കെ സ്റ്റീഫന്‍

Next Post

ഫാ. മാത്യു മേലേടത്ത് ഡയറക്ടറേറ്റ് ഓഫ് ക്‌നാനായ കാത്തലിക്‌സ് ഇന്‍ കാനഡയുടെ പുതിയ ചാപ്ലൈന്‍

Total
0
Share
error: Content is protected !!