മടമ്പം പി. കെ. എം കോളേജ് ഓഫ് എഡ്യുകേഷനിൽ സ്റ്റെം@സ്കൂൾ പരിശീലന പരിപാടി

മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യുകേഷൻ, സൃഷ്ടി റോബോറ്റിക്സ് & ടെക്നോളജിസ് ആയി സഹകരിച്ചുകൊണ്ടു തുടക്കം കുറിച്ച അകഡെമിക് പ്രോജക്റ്റ് ആയ സ്റ്റെം@സ്കൂൾസ് പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ട പരിശീലന പരിപാടി നടത്തുന്നു. 5 മുതൽ 8 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി നടത്തുന്ന പരിശീലന പരിപാടിയിൽ നൂതന സാങ്കേതിക വിദ്യകളായ റോബോറ്റിക്സ്, 3 D പ്രിൻറിംഗ്, കോഡിങ് എന്നിവയിൽ പരിശീലനം കൊടുക്കുന്നു. 2025 മെയ് 31 ശനി 10 a.m മുതൽ 4 p.m വരെ പി. കെ. എം. കോളേജ് ഓഫ് എഡ്യുകേഷൻ സ്റ്റെം ലബോറട്ടറിയിൽ വെച്ചു നടത്തുന്ന പരിശീലന പരിപാടിക്ക് സൃഷ്ടി റോബോറ്റിക്സ് & ടെക്നോളജിസ് സി.ഇ.ഓ  സുനിൽ പോൾ നേതൃത്വം നല്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ള കുട്ടികൾ മെയ് 25നു മുമ്പായി റജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം റജിസ്റ്റർ ചെയ്യുന്ന 25 കുട്ടികൾക്കാണ് അവസരം.
കോഴ്സ് ഡയറക്ടർ Dr. പ്രശാന്ത് മാത്യു, അസി. പ്രൊഫസർ(ഫിസിക്കൽ സയൻസ്) & വൈസ് പ്രിൻസിപ്പാൾ,പി. കെ. എം. കോളേജ് ഓഫ് എഡ്യുകേഷൻ, മടമ്പം
Mob – 9447236823 (WhatsApp)

Previous Post

റാങ്കുകളുടെ തങ്കത്തിളക്കത്തില്‍ ബി.സി.എം കോളേജ്

Next Post

ബോണ്ടിംഗ് ഫാമിലീസ് പദ്ധതി കുടുംബ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!