സാമ്പത്തിക സാക്ഷരതാ അവബോധ പരിപാടി : ‘ബീ ഫിനാന്‍ഷ്യലി സ്മാര്‍ട്ട്’ സംഘടിപ്പിച്ചു

മടമ്പം: ശ്രീകണ്ടാപുരം മുനിസിപ്പാലിറ്റിയുടെ സമ്പുര്‍ണ സാമ്പത്തിക സാക്ഷരതാ പദ്ധതി ‘പ്രജ്യോതി’യുടെ ഭാഗമായി ”ബീ ഫിനാന്‍ഷ്യലി സ്മാര്‍ട്ട്” എന്ന അവബോധ പരിപാടി  മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ സംഘടിപ്പിച്ചു.  ശ്രീകണ്ഠപുരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു.  IQAC കോര്‍ഡിനേറ്റര്‍ ഡോ. വീണ അപ്പുക്കുട്ടന്‍ സ്വാഗതം ആശംസിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് 2025-27 അധ്യയന വര്‍ഷത്തെ കോളേജ് ക്ലബുകളുടെ ഉദ്ഘാടനവും ഡോ. ഫിലോമിന നിര്‍വഹിച്ചു.’പ്രജ്യോതി’ പദ്ധതിയുടെ റിസോഴ്സ് പേഴ്‌സണ്‍ മൈഥിലി മോഹന്‍ സാമ്പത്തിക സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച്  ക്ലാസ് കൈകാര്യം ചെയ്തു. കോളേജ് ചെയര്‍പേഴ്‌സണ്‍ അരുണ്‍ കെ. ആശംസകള്‍ അര്‍പ്പിച്ചു. കോളേജ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ അക്ഷര നന്ദി പറഞ്ഞു.

Previous Post

ഭൂമിക്ക് പച്ചക്കുട ചൂടി കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ ഓസോണ്‍ ദിനാചരണം.

Next Post

ഉഴവൂര്‍ വോളി 2025: ഹോളി ഗ്രെയ്സ് കോളേജ് മാളയും അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരിയും ജേതാക്കള്‍

Total
0
Share
error: Content is protected !!