മടമ്പം പി.കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ 2025 -2026 കോളേജ് യൂണിയന്‍ ‘സംഹതി’ യുടെ ഉത്ഘാടനം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് സര്‍വീസസ് ഡയറക്ടറും (ഡി. എസ്. എസ്.) പയ്യന്നൂര്‍ കോളേജിലെ രസതന്ത്ര വിഭാഗം അസോ.പ്രൊഫസറുമായ ഡോ. സുജിത് കെ. വി. നിര്‍വഹിച്ചു. യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അരുണ്‍ കെ യുടെ അധ്യക്ഷതയില്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെസ്സി എന്‍. സി. മുഖ്യപ്രഭാഷണവും കോളേജ് പ്രൊ മാനേജര്‍ ഫാ. ജോയി കാട്ടിയാങ്കല്‍ അനുഗ്രഹപ്രഭാഷണവും നടത്തി.യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നന്ദന സി. സ്വാഗത പ്രസംഗം നടത്തി.പി.ടി എ. പ്രസിഡന്റ് ജോസഫ് ടി. എം., സ്റ്റാഫ് അഡൈ്വസര്‍ ഡോ. വീണാ അപ്പുകുട്ടന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ അക്ഷര എസ്. മനോഹര്‍,രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി പ്രതിനിധി അമിന്‍ മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.യൂണിയന്‍ ജനറല്‍ സെക്രട്ടറി ജ്വാല തോമസ് നന്ദിയര്‍പ്പിച്ചു.






