മടമ്പം : പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ സെന്‍ട്രല്‍ ലൈബ്രറി, എന്‍. എസ്. എസ്. യുണിറ്റ്, ഐ. ക്യു. എ. സി. എന്നിവ സംയുക്തമായി നവംബര്‍ 14 മുതല്‍ 20 വരെ ആചരിക്കുന്ന ദേശീയ ലൈബ്രററി വാരാഘോഷത്തിന്‍്റെ ഉത്ഘാടനം കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെസ്സി എന്‍. സി. അധ്യക്ഷത വഹിച്ചു. ലൈബ്രറി വാരാഘോഷം തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഇ. കെ. അജിത്കുമാര്‍ ഉത്ഘാടനം ചെയ്തു. കോളേജ് ലൈബ്രേറിയന്‍ ദീപാ ജോണ്‍ സ്വാഗതം പറഞ്ഞു. എഡ്യൂക്കേഷന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മായ ജെ. പിള്ള, യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ നന്ദന സി. എന്നിവര്‍ സംസാരിച്ചു. ലൈബ്രറി ഉപദേശക സമിതി വിദ്യാര്‍ത്ഥി പ്രതിനിധി ആര്യ കെ. നന്ദി പറഞ്ഞു. ദേശീയ ലൈബ്രറി വാരാചരണത്തോടനുബന്ധിച്ചു ബുക്ക് ഡൊണേഷന്‍, വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ എന്നിവ നടത്തപ്പെടുന്നു.






